Mohanlal Priyadarshan Stills
മോഹൻലാലിന് എതിരെ ഒപ്പിട്ടു നൽകിയ ഹർജി സമർപ്പിച്ചവർ കൂടുതൽ പ്രതിക്കൂട്ടിലാവുകയും പൊതുജന കൂടുതൽ പരിഹാസ്യരാവുകയും ചെയ്യുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. 107 ആളുകൾ ഒപ്പിട്ടു എന്ന് അവകാശപ്പെടുന്ന ലിസ്റ്റിലെ പലരും ഇപ്പോൾ തങ്ങൾ അതിൽ ഒപ്പിട്ടിട്ടില്ല എന്ന് പറഞ്ഞു രംഗത്ത് വന്നു കഴിഞ്ഞു. ചതിയാൽ ആണ് ഒപ്പീടിച്ചതു എന്നും പ്രശസ്ത വ്യക്തികൾ തുറന്നു പറഞ്ഞു രംഗത്ത് വന്നു. പ്രശസ്തരുടെ കള്ള ഒപ്പിട്ട് മോഹൻലാലിനെതിരെ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയത് മലയാള സിനിമയ്ക്കുണ്ടായ അപമാനമാണെന്ന പ്രതികരണവുമായി സംവിധായകൻ പ്രിയദർശനും ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്.
പ്രകാശ് രാജ്, സന്തോഷ് തുണ്ടിയിൽ തുടങ്ങി അറിയപ്പെടുന്നവരുടെ കള്ള ഒപ്പിട്ടു മോഹൻലാലിനെ ഒഴിവാക്കണമെന്ന ഹർജി മുഖ്യമന്ത്രിക്ക് നൽകിയതിൽ കൂടുതൽ അപമാനമൊന്നും മലയാള സിനിമയ്ക്കു നൽകാനാവില്ലെന്ന് പറഞ്ഞു നിശിതമായ ഭാഷയിലാണ് ഹർജിക്കു പുറകിലുള്ളവരെ പ്രിയദർശൻ വിമർശിച്ചത്. താൻ ചലച്ചിത്ര അക്കാദമി ചെയർമാനായിരിക്കുമ്പോൾ ശബാന ആസ്മി, അടൂർ ഗോപാലകൃഷ്ണൻ, മധു എന്നിവരെല്ലാം അതിഥികൾ ആയി എത്തിയിട്ടുണ്ടെന്നും അതിനു മുൻപും സംസ്ഥാന അവാർഡ് ദാന ചടങ്ങിൽ വിശിഷ്ട അതിഥികൾ വന്നിട്ടുണ്ട് എന്നും പ്രിയദർശൻ പറയുന്നു. അന്നൊന്നും ഇല്ലാത്ത പരാതിയാണ് ഇപ്പോൾ വരുന്നതെന്ന് പ്രിയദർശൻ പറയുന്നു. മോഹൻലാലിനെ പോലെ മഹാനായ ഒരു കലാകാരൻ വരുന്നതിലൂടെ ആ ചടങ്ങിന്റെ അന്തസ്സ് ഉയരുകയാണ് ചെയ്യുക എന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ ചെയർമാൻ കമലിനും മന്ത്രി എ.കെ. ബാലനും നല്ല ബോധവും വിവരവും ഉണ്ടെന്നും ആരെ വിളിക്കണം എന്ന് അവർ തീരുമാനിക്കട്ടെ എന്നും പ്രിയദർശൻ പറഞ്ഞു. അതിനു മുൻപു മോഹൻലാലിനെ വിളിക്കരുത് എന്നു പറയുന്നതിനു പുറകിലെ ലക്ഷ്യം മറ്റു പലതുമാണ് എന്നും പ്രിയദർശൻ തുറന്നടിക്കുന്നു.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.