ഇന്ന് മലയാള സിനിമ പ്രേമികൾ ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് ദിലീഷ് പോത്തൻ എന്ന സംവിധായകൻ ഒരുക്കുന്ന ചിത്രങ്ങൾ കാണാൻ ആണ്. ഒരു നടൻ എന്ന നിലയിലും പ്രശസ്തൻ ആണെങ്കിലും സംവിധായകനെന്ന നിലയിൽ ദിലീഷ് പോത്തൻ നൽകിയ രണ്ടു ചിത്രങ്ങൾ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഒരുപാട് നേടുകയും അതോടൊപ്പം ബോക്സ് ഓഫീസിൽ വലിയ വിജയം നേടുകയും ചെയ്തവയാണ്. ഫഹദ് ഫാസിൽ ആയിരുന്നു ആ രണ്ടു ചിത്രങ്ങളിലെയും നായകൻ എന്നതും ശ്രദ്ധേയമാണ്. ഫഹദ് ഫാസിൽ തന്റെ കരിയറിലെ ഏറ്റവും മോശം സമയത്തു കൂടി കടന്നു പോകുമ്പോഴായിരുന്നു ദിലീഷ് പോത്തന്റെ ആദ്യ ചിത്രമായ മഹേഷിന്റെ പ്രതികാരം റിലീസ് ചെയ്തത്. ആ ചിത്രം വമ്പൻ വിജയം നേടുകയും അതോടൊപ്പം ദേശീയ പുരസ്‍കാരം വരെ കരസ്ഥമാക്കുകയും ചെയ്തു.
പിന്നീട് തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന തന്റെ രണ്ടാമത്തെ ചിത്രവും ദിലീഷ് പോത്തൻ ചെയ്തത് ഫഹദിനെ നായകനാക്കി ആയിരുന്നു. അപ്പോൾ സോഷ്യൽ മീഡിയയിൽ നടന്ന ഒരു ചർച്ചയുടെ ടോപ്പിക്ക് തന്നെ ദിലീഷ് പോത്തൻ കാരണമാണോ ഫഹദ് ഫാസിൽ നില നിൽക്കുന്നത് എന്നത് ആയിരുന്നു. എന്നാൽ അങ്ങനെയല്ല കാര്യങ്ങൾ എന്നും, നേരെ തിരിച്ചു ഫഹദ് ഫാസിൽ ഉള്ളത് കൊണ്ട് നില നിന്ന് പോകുന്ന സംവിധായകനാണ് താൻ എന്നും ദിലീഷ് പോത്തൻ പറയുന്നു. 2017ലെ മികച്ച ചിത്രത്തിന് ഉള്ള ‘മൂവി സ്ട്രീറ്റ് ഫിലിം എക്സലൻസ് അവാര്‍ഡ്’ ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന തന്റെ ചിത്രത്തിന് വേണ്ടി സ്വീകരിക്കവേ ഒരു ചോദ്യത്തിന് മറുപടി ആയാണ് ദിലീഷ് പോത്തൻ ഈ കാര്യം പറഞ്ഞത്. ഓണ്‍ലൈന്‍ സിനിമ കൂട്ടായ്മകളില്‍ ഏറെ ശ്രദ്ധ നേടിയിട്ടുള്ള മൂവി സ്ട്രീറ്റ് ഗ്രൂപ് ആദ്യമായി നടത്തിയ ഈ അവാർഡ് ദാന ചടങ്ങിൽ ഒട്ടേറെ താരങ്ങൾ എത്തിച്ചേർന്നിരുന്നു. പോളിങ് വഴി ആണ് വിജയികളെ നിർണ്ണയിച്ചത്. ഞായറാഴ്ച്ച വൈറ്റില ഗോള്‍ഡ് സൂക് സ്റ്റാര്‍ ചോയ്‌സ് കൺവെൻഷൻ സെന്ററില്‍ വെച്ചാണ് ഈ ചടങ്ങു നടന്നത്.
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം "ബറോസ്- നിധി കാക്കും ഭൂതം" റിലീസ് തീയതി പുറത്ത്. കുട്ടികൾക്കായുള്ള…
പ്രശസ്ത സംവിധായകൻ മഹേഷ് നാരായണൻ ഒരുക്കുന്ന ബിഗ് ബജറ്റ് മൾട്ടി സ്റ്റാർ ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബർ പതിനാറിന് ശ്രീലങ്കയിൽ ആരംഭിക്കും.…
ജനപ്രിയ നായകൻ ദിലീപ് ലോക്കൽ സൂപ്പർ ഹീറോ ആയി എത്തുന്ന പറക്കും പപ്പൻ എന്ന ചിത്രം പ്രഖ്യാപിച്ചിട്ട് ഇപ്പോൾ 2…
യുവതാരം അർജുൻ അശോകനെ നായകനാക്കി വിഷ്ണു വിനയ് ഒരുക്കിയ ആനന്ദ് ശ്രീബാല ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. ചിത്രത്തിന്റെ കേരളാ തീയേറ്റർ…
പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന സിനിമകൾ നിർമ്മിച്ച് മലയാള സിനിമ നിർമ്മാണ മേഖലയിൽ ആധിപത്യം സ്ഥാപിച്ച നിർമ്മാണ കമ്പനിയാണ് കാവ്യ ഫിലിം…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസിന്റെ ട്രൈലെർ സെൻസർ ചെയ്തു. രണ്ട് മിനിട്ടിനു മുകളിൽ ദൈർഘ്യമുള്ള ഈ…
This website uses cookies.