പ്രശസ്ത സംവിധായകൻ ലാൽ ജോസ് സംവിധാനം ചെയ്യാൻ പോകുന്ന പുതിയ ചിത്രത്തിൽ ഫഹദ് ഫാസിൽ നായകനാവുന്നു. അടുത്തിടെ നടന്ന ഒരു മാധ്യമ അഭിമുഖത്തിൽ ലാൽ ജോസ് തന്നെയാണ് ഈ വിവരം പുറത്ത് വിട്ടത്. വമ്പൻ ബഡ്ജറ്റിൽ ഒരുക്കുന്ന ഒരു പ്രതികാര കഥയാണ് ചിത്രം പറയുക. ആക്ഷന് പ്രാധാന്യം നൽകിയിരിക്കുന്ന ഈ ചിത്രത്തിൽ രണ്ടു പേരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക എന്നും, കഥ കേട്ട് അതിലൊരു കഥാപാത്രത്തെ അവതരിപ്പിക്കാൻ ഫഹദ് സമ്മതിച്ചിട്ടുണ്ടെന്നും ലാൽ ജോസ് വെളിപ്പെടുത്തി.
രണ്ടാമത്തെ ആളിന് വേണ്ടിയുള്ള തിരച്ചിൽ നടക്കുകയാണെന്നും ലാൽ ജോസ് പറയുന്നു. അത് ഒരു പുതുമുഖം ആവുമോ അതോ ഒരു വലിയ താരം ആവുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. കെ എൻ പ്രശാന്ത് രചിച്ച പൊനം എന്ന് പേരുള്ള ഒരു നോവലിനെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കുന്നത്. കാടിന്റെ പശ്‌ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രം കേരള- കർണാടക അതിർത്തിയിലാണ് ഒരുക്കുക എന്നും സൂചനയുണ്ട്. മലയാളത്തിനൊപ്പം കന്നഡയിലേയും ഒരു വമ്പൻ നിർമ്മാണ കമ്പനി കൂടി ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് റിവഞ്ച് ആക്ഷൻ ത്രില്ലർ നിർമ്മിക്കുക എന്നാണ് വാർത്തകൾ വരുന്നത്.
ടോവിനോ ആയിരിക്കും ഈ ചിത്രത്തിലെ നായകൻ എന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു എങ്കിലും അദ്ദേഹം പിന്മാറി എന്ന വാർത്തയും പ്രചരിച്ചിരുന്നു. തിരക്കഥ രചന അവസാനഘട്ടത്തിലുള്ള ചിത്രം അടുത്ത വർഷം ആരംഭിക്കുമെന്നാണ് വാർത്തകൾ വരുന്നത്. ഡയമണ്ട് നെക്‌ളേസ്, ഇമ്മാനുവൽ എന്നീ ലാൽ ജോസ് ചിത്രങ്ങളിലാണ് ഇതിനു മുൻപ് ഫഹദ് ഫാസിൽ വേഷമിട്ടിട്ടുള്ളത്.
തമിഴ് സൂപ്പർതാരം അജിത്തുമായി ഒരു ചിത്രം ചെയ്യുമെന്നും അതിന്റെ കഥ അദ്ദേഹത്തോട് സംസാരിച്ചെന്നും വെളിപ്പെടുത്തി ലോകേഷ് കനകരാജ്. രണ്ടു പേരും…
നിവിൻ പോളിയെ നായകനാക്കി അരുൺ വർമ്മ സംവിധാനം ചെയ്ത "ബേബി ഗേൾ" എന്ന ചിത്രം സെപ്റ്റംബർ റിലീസായി പ്ലാൻ ചെയ്യുന്നു…
മോഹൻലാൽ, മമ്മൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രം പാട്രിയറ്റിന്റെ പുതിയ ഷെഡ്യൂൾ ലഡാക്കിൽ എന്ന്…
ധനുഷ്- നിത്യ മേനോൻ കോമ്പോ ഒന്നിക്കുന്ന 'ഇഡ്‍ലി കടൈ' ഒക്ടോബർ ഒന്നിന് ആഗോള റിലീസായി എത്തും. ധനുഷ് തന്നെയാണ് ചിത്രത്തിന്റെ…
പുതുമുഖ സംവിധായകൻ, ഒപ്പം പുതിയ താരങ്ങളും.മാജിക് ഫ്രെയിംസിന്റെ ഏറ്റവും പുതിയ ചിത്രം " മെറി ബോയ്സ് " ലൂടെ ഇത്തരത്തിലുള്ള…
ഹൃതിക് റോഷൻ- ജൂനിയർ എൻ ടി ആർ ടീം ഒന്നിക്കുന്ന വാർ 2 എന്ന ബ്രഹ്മാണ്ഡ ബോളിവുഡ് ആക്ഷൻ ചിത്രം…
This website uses cookies.