ഇന്നലെയാണ് ഫഹദ് ഫാസിൽ നായകനായ ഏറ്റവും പുതിയ ചിത്രമായ മലയൻ കുഞ്ഞ് തീയേറ്ററുകളിലെത്തിയത്. നവാഗത സംവിധായകനായ സജിമോൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന് തിരക്കഥ രചിച്ചത് സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനും എഡിറ്ററുമായ മഹേഷ് നാരായണനും, ഇത് നിർമ്മിച്ചത് പ്രശസ്ത സംവിധായകനും ഫഹദിന്റെ അച്ഛനുമായ ഫാസിലുമാണ്. ഒരു സർവൈവൽ ത്രില്ലറായി ഒരുക്കിയ ഈ ചിത്രത്തിന് ഗംഭീര പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ഫഹദ് ഫാസിലിന്റെ മറ്റൊരു മികച്ച പ്രകടനത്തിന് കൂടിയാണ് ഈ ചിത്രം കളമൊരുക്കിയത്. അനികുട്ടൻ എന്ന ഇലക്ട്രോണിക് ടെക്‌നീഷ്യനായി ഫഹദ് കാഴ്ച വെച്ച പ്രകടനത്തിന് വലിയ കയ്യടിയാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത്. ആദ്യ പകുതിയിൽ ഒരു ഡ്രാമ പോലെ മുന്നോട്ടു നീങ്ങുന്ന ഈ ചിത്രം ഒന്നാം പകുതിയുടെ അവസാനത്തോടെയാണ് സർവൈവൽ ത്രില്ലറായി മാറുന്നത്.
രണ്ടാം പകുതിയിൽ, ഉരുൾപൊട്ടലിൽ ഭൂമിക്കടിയിൽ പെട്ട് പോകുന്ന അനികുട്ടന്റെ അവസ്ഥ ഫഹദ് അഭിനയിച്ചു ഫലിപ്പിച്ചതും, അതുപോലെ ആ രംഗങ്ങൾ പ്രേക്ഷകരുടെ മുന്നിൽ സംവിധായകനും രചയിതാവും ചേർന്നവതരിപ്പിച്ചിരിക്കുന്നതും മനോഹരമായാണ്. പ്രകൃതി ദുരന്തത്തിന്റെ എല്ലാ ഭീകരതയും ഭയവും അതിജീവനത്തിന്റെ ആകാംഷയും പ്രതീക്ഷയുമെല്ലാം ഈ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിക്കാൻ അവർക്കു സാധിച്ചിട്ടുണ്ട്. രജിഷ വിജയൻ, ജാഫർ ഇടുക്കി, ഇന്ദ്രന്‍സ്, ജയ കുറുപ്പ്, ദീപക് പറമ്പോല്‍, അര്‍ജുന്‍ അശോകന്‍, ജോണി ആന്റണി, ഇര്‍ഷാദ് എന്നിവരും അഭിനയിച്ച ഈ ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ് എ ആർ റഹ്മാന്റെ സംഗീതമാണ്. ഏതായാലും ഇപ്പോൾ ഫഹദിന്റെ പ്രകടന മികവിലേറി സൂപ്പർ വിജയത്തിലേക്കാണ് മലയൻ കുഞ്ഞിന്റെ യാത്ര എന്ന് പറയാം.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.