ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്ത മാലിക്ക് എന്ന ചിത്രം ഈ ഏപ്രിൽ മാസത്തിൽ റിലീസ് ചെയ്യേണ്ടതായിരുന്നു. എന്നാൽ കൊറോണ ഭീതിയിൽ രാജ്യം ലോക്ക് ഡൗണാവുകയും സിനിമാ ഇൻഡസ്ട്രി പൂർണ്ണമായും നിശ്ചലമാവുകയും ചെയ്തതോടെ ഇനിയെന്ന് റിലീസ് ചെയ്യുമെന്നറിയാത്ത രീതിയിൽ ഒട്ടേറേ സിനിമകളുടെ ഒപ്പം മാലിക്കിന്റെ റിലീസും നീട്ടി വെക്കപ്പെട്ടു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ലീക്കായ ഒരു ലൊക്കേഷൻ സ്റ്റിലാണ് പ്രേക്ഷകരെ അമ്പരപ്പിക്കുന്നതു. ഈ ചിത്രത്തിന് വേണ്ടി വലിയ ഫിസിക്കൽ മേക് ഓവർ ആണ് ഫഹദ് ഫാസിൽ നടത്തിയത്. ഇരുപതു കിലോയോളം ഭാരം കുറച്ച ഫഹദിന്റെ ഈ പുതിയ സ്റ്റിൽ കണ്ടു ആരാധകർ ഞെട്ടി എന്ന് മാത്രമല്ല, ഇപ്പോൾ സോഷ്യൽ മീഡിയ ചോദിക്കുന്നത് ഇത് ഫഹദ് ഫാസിൽ തന്നെയാണോ എന്ന ചോദ്യമാണ്. ഫഹദ് ഫാസിലിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായ മാലിക്ക് രചിച്ചിരിക്കുന്നതും മഹേഷ് നാരായണൻ തന്നെയാണ്. നിമിഷാ സജയൻ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ ഒരു വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്.
27 കോടി രൂപയോളം രൂപ ചെലവിട്ടാണ് ഈ ചിത്രമൊരുക്കിയിരിക്കുന്നതു എന്നാണ് സൂചന. ബിജു മേനോന്‍, വിനയ് ഫോര്‍ട്ട്, ദിലീഷ് പോത്തന്‍, അപ്പാനി ശരത്ത്, ഇന്ദ്രന്‍സ്, പഴയകാല നായിക ജലജ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിന് വേണ്ടി സംഘട്ടനം ഒരുക്കിയത് ഹോളിവുഡ് സ്റ്റണ്ട് മാസ്റ്ററായ ലീ വിറ്റാക്കറാണ്. ആന്റോ ജോസഫ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കലാ സംവിധാനം നിർവഹിച്ചത് മഹേഷ് നാരായണന്റെ ആദ്യ ചിത്രമായ ടേക്ക് ഓഫിലൂടെ ദേശീയ അവാര്‍ഡ് വാങ്ങിയ സന്തോഷ് രാമനാണു. സാനു ജോണ്‍ വര്‍ഗീസ് ക്യാമറയും സുഷിന്‍ ശ്യം സംഗീതവും നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ ഇതുവരെ റിലീസ് ചെയ്ത പോസ്റ്ററുകളെല്ലാം ഏറെ ശ്രദ്ധ നേടിയെടുത്തിരുന്നു.
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില് കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില് ഒരു ബെസ്റ്റി ഉണ്ടെങ്കില് വലിയ സമാധാനമാണെന്ന് മറ്റുചിലര്.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
This website uses cookies.