ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നതു മാലിക് എന്ന ചിത്രത്തിലെ ഫഹദ് ഫാസിലിന്റെ കുറച്ചു ലൊക്കേഷൻ സ്റ്റിൽസ് ആണ്. ഈ ചിത്രത്തിന് വേണ്ടി വലിയ രീതിയിൽ ശരീര ഭാരം കുറച്ച ഫഹദ് ഫാസിലിന്റെ പുതിയ ലുക്ക് കണ്ടു ആരാധകരും സിനിമാ പ്രേമികളും അക്ഷരാർഥത്തിൽ ഞെട്ടിത്തരിച്ചിരിക്കുകയാണ് എന്ന് തന്നെ പറയാം. അത്രമാത്രം മെലിഞ്ഞ ലുക്കിൽ ആണ് ഫഹദ് ഈ ചിത്രത്തിൽ എത്തുന്നത്. അതുമാത്രമല്ല ഈ മെലിഞ്ഞ ശരീരവുമായി വ്യത്യസ്ത ഗെറ്റപ്പുകളിലും ഫഹദ് ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട് എന്ന് ഇതിന്റെ ലൊക്കേഷൻ സ്റ്റില്ലുകൾ സൂചലിപ്പിക്കുന്നു. കട്ട താടി വെച്ചുള്ള ലുക്കിലും ക്ലീൻ ഷേവ് ചെയ്തുള്ള ലുക്കിലും ഫഹദിനെ ഈ ചിത്രത്തിൽ കാണാൻ സാധിക്കും.
ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ നിമിഷ സജയൻ ആണ് നായികാ വേഷം ചെയ്യുന്നത്. ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രം ആയാണ് മാലിക് ഒരുങ്ങുന്നത്. ഈ വർഷം ഏപ്രിൽ മാസത്തിൽ റിലീസ് ചെയ്യാൻ പോകുന്ന മാലിക്കിന്റെ ഷൂട്ടിംഗ് ഇപ്പോഴും പുരോഗമിക്കുകയാണ്. ആന്റോ ജോസഫ് ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. ബിജു മേനോന്‍, വിനയ് ഫോര്‍ട്ട്, ദിലീഷ് പോത്തന്‍, അപ്പാനി ശരത്ത്, ഇന്ദ്രന്‍സ്, ജലജ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിന് വേണ്ടി സംഘട്ടന സംവിധാനം നിർവഹിക്കുന്നതു ഹോളിവുഡ് സ്റ്റണ്ട് കൊറിയോഗ്രാഫർ ആയ ലീ വിറ്റാക്കർ ആണ്. അൻവർ റഷീദ് ഒരുക്കിയ ട്രാൻസ് ആണ് ഇനി റിലീസ് ചെയ്യാൻ ഉള്ള ഫഹദ് ഫാസിൽ ചിത്രം. ട്രാൻസ് ഫെബ്രുവരിയിൽ റിലീസ് ചെയ്യും എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പറയുന്നത്.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.