കഴിഞ്ഞ ദിവസമാണ് കേരളത്തിലെ പത്താം ക്ലാസ് പരീക്ഷ ഫലം പുറത്തു വിട്ടത്. റെക്കോർഡ് വിജയവുമായി കേരളത്തിലെ വിദ്യാർത്ഥികൾ തിളങ്ങിയപ്പോൾ അതോടൊപ്പം കഴിഞ്ഞ വർഷം മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച ഒരു മിന്നും താരവും തിളക്കമാർന്ന വിജയം കൈവരിച്ചു. ഞാൻ പ്രകാശൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ ഫഹദ് ഫാസിലിന്റെ നായികമാരിൽ ഒരാളായി എത്തിയ ദേവിക സഞ്ജയ് ആണ് പത്താം ക്ലാസ്സിൽ എ പ്ലസ് വിജയം കരസ്ഥമാക്കിയത്. 500 ഇൽ 486 മാർക്ക് ആണ് ദേവിക നേടിയെടുത്തത്. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ ദേവിക പഠിച്ചത് കോഴിക്കോട് കേന്ദ്രീയ വിദ്യാലയത്തിൽ ആണ്. ഞാൻ പ്രകാശൻ എന്ന സത്യൻ അന്തിക്കാട്- ഫഹദ് ഫാസിൽ ചിത്രത്തിലെ ടീന മോൾ എന്ന കഥാപാത്രം ആയുള്ള പ്രകടനം ദേവികക്ക് ഏറെ അഭിനന്ദനങ്ങൾ നേടി കൊടുത്തിരുന്നു.
സോഷ്യൽ മീഡിയയിലും അതോടെ താരമായ ദേവിക ഇപ്പോൾ പത്താം ക്ലാസ് വിജയത്തിന്റെ സന്തോഷത്തിൽ ആണ്. ഷൂട്ടിങ്ങിനു ഇടയിൽ ക്ലാസ് നഷ്ടമായെങ്കിലും അതിനെയെല്ലാം മറികടന്നാണ് കഠിന പരിശ്രമത്തിലൂടെ ദേവിക ഉന്നത വിജയം കരസ്ഥമാക്കിയത്. പോലീസ് ഉദ്യോഗസ്ഥൻ ആയ പി കെ സഞ്ജയ് ശ്രീലത എന്നിവരുടെ മകളാണ് ദേവിക. ശ്രീനിവാസൻ തിരക്കഥ രചിച്ച ഞാൻ പ്രകാശൻ എന്ന ചിത്രം ഫഹദ് ഫാസിലിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് ആയി മാറിയിരുന്നു. കഴിഞ്ഞ ഡിസംബറിൽ റിലീസ് ചെയ്ത ചിത്രം അമ്പതു കോടി കളക്ഷൻ നേടുന്ന ഫഹദിന്റെ ആദ്യ ചിത്രവുമായി മാറി.
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില് കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില് ഒരു ബെസ്റ്റി ഉണ്ടെങ്കില് വലിയ സമാധാനമാണെന്ന് മറ്റുചിലര്.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
This website uses cookies.