സുരാജ് വെഞ്ഞാറമൂട് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കുട്ടൻ പിള്ളയുടെ ശിവരാത്രി. ഏയ്ഞ്ചൽസ് എന്ന ചിത്രത്തിന് ശേഷം ജീൻ മാർക്കോസ് സംവിധാനം ചെയ്യുന്ന ചിത്രം നാളെ തീയറ്ററുകൾ എത്തുകയാണ്. ചിത്രം കുട്ടൻ പിള്ള എന്ന പോലീസുദ്യോഗസ്ഥന്റെ കഥപറയുന്നു. ഭാര്യയും മക്കളും കൊച്ചുമക്കളും അടങ്ങുന്ന ഒരു കുടുംബത്തിന്റെ ഗൃഹനാഥനായ കുട്ടൻ പിള്ളയുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി ഉണ്ടാകുന്ന ചില കാര്യങ്ങൾ ബാധിക്കുന്നതാണ് ചിത്രത്തിന്റെ പ്രധാന ഇതിവൃത്തം. ചിത്രത്തിൽ കുട്ടൻപിള്ളയുടെ മരുമകനായി എത്തുന്നത് സീരിയലുകളിലൂടെ ശ്രദ്ധേയനായാ ബൈജു സോപാനമാണ്. ചിത്രത്തിന്റേതായി പുറത്തിറങ്ങി പോസ്റ്ററുകളും ട്രൈലറുകളും ഉൾപ്പടെയുള്ളവ വളരെ പുതുമ പുലർത്തിയിരുന്നു. വളരെ വ്യത്യസ്തമായ അനുഭവമാകുമെന്ന് ഗാനങ്ങളിലൂടെയും ട്രൈലറുകളിലൂടെയും ഉറപ്പ് നൽകുന്ന ചിത്രത്തിന് ആശംസകളുമായാണ് മലയാളികളുടെ ഫഹദ് ഫാസിൽ എത്തിയിരിക്കുന്നത്.
ചിത്രം വളരെ വലിയ പ്രതീക്ഷയാണ് നൽകുന്നതെന്നാണ് ഫഹദ് ഫാസിൽ പറയുന്നത്. പ്രിയ സുഹൃത്ത് സുരാജ് വെഞ്ഞാറമൂട് കുറച്ചു വർഷങ്ങളായി മികച്ച കഥാപാത്രങ്ങളിലൂടെ സർപ്രൈസ് നൽകുകയാണെന്നും, അതിനാൽ തന്നെ ഏറെ പ്രതീക്ഷയിലാണെന്നും ഫഹദ് പറയുകയുണ്ടായി. ചിത്രം അത് പോലൊരു സർപ്രൈസ് ആകുമെന്ന പ്രതീക്ഷയാണ് ഫഹദ് പങ്കുവച്ചത്. ചിത്രത്തിന്റെ സംഗീതം ചെയ്ത സയനോര ആണെങ്കിലും സുരാജേട്ടൻ ആണെങ്കിലും തന്റെ അടുത്ത സുഹൃത്തുക്കൾ ആണെന്നും ഏവരും ചിത്രത്തിൽ മികച്ച പെർഫോമൻസ് ചിത്രത്തിനായി നൽകുമെന്നും ഫഹദ് പറഞ്ഞു. മുൻപ് ഫഹദ് ഫാസിലും സുരാജ് വെഞ്ഞാറമൂടും ചേർന്നഭിനയിച്ച ചിത്രം തൊണ്ടി മുതലും ദൃക്‌സാക്ഷിയും ഏറെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. ചിത്രത്തിൽ ഗംഭീര പ്രകടനമായിരുന്നു ഇരുവരും നടത്തിയതും. ചിത്രത്തിലെ പ്രകടനത്തിനാണ് ഫഹദ് ഫാസിലിന് ദേശീയ അവാർഡ് ലഭിച്ചതും.
ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് എടുത്ത 6 മാസത്തെ ഇടവേളക്ക് ശേഷം സൂപ്പർതാരം മമ്മൂട്ടി അഭിനയ തിരക്കുകളിലേക്ക് തിരിച്ചെത്തുന്നു. മഹേഷ് നാരായണൻ…
മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാൻ ദിലീഷ് പോത്തൻ എന്ന് വാർത്തകൾ. അടുത്തിടെ അദ്ദേഹം മോഹൻലാലിനോട് ഒരു കഥ പറഞ്ഞു…
നസ്ലൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സജിൻ ഗോപു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യാൻ പോകുന്ന അമൽ നീരദ്…
വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം "സന്തോഷ് ട്രോഫി " യുടെ ഷൂട്ടിംഗ് തുടങ്ങി.പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ…
ബ്ലോക്ബസ്‌റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
This website uses cookies.