മലയാള സിനിമ പ്രേമികൾ ഏവരും കാത്തിരിക്കുന്ന ചിത്രം കുമ്പളങ്ങി നൈറ്റ്‌സ് അണിയറയിൽ ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ചില അണിയറ വാർത്തകളാണ് ഇപ്പോൾ പുറത്തുവന്നു കൊണ്ടിരിക്കുന്നത്. ചിത്രത്തിൽ ഫഹദ് ഫാസിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. ഷൈൻ നിഗമാണ് ചിത്രത്തിൽ നായകവേഷം അവതരിപ്പിക്കുന്നത്. ആഷിക് അബുവിന്റെയും ദിലീഷ് പോത്തന്റെയും സംവിധാന സഹായിയായി ഏറെക്കാലം പ്രവർത്തിച്ച മധു നാരായണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്യാം പുഷ്ക്കരൻ ആണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ഫഹദ് ഫാസിലും ശ്യാം പുഷ്കരനും ഒന്നിച്ച മുൻ ചിത്രങ്ങളായ തൊണ്ടിമുതലും ദൃക്സാക്ഷിയും, മഹേഷിന്റെ പ്രതികാരം തുടങ്ങിയ ചിത്രങ്ങൾ വളരെ മികച്ച നിരൂപകപ്രശംസയും പ്രേക്ഷക പ്രീതിയും നേടിയവയാണ്. തൊണ്ടിമുതലിലെ അഭിനയത്തിന് അഭിനയത്തിന് ഫഹദ് ഫാസിൽ മികച്ച സഹനടനുള്ള ഈ വർഷത്തെ ദേശീയ അവാർഡ് കരസ്ഥമാക്കുകയും ചെയ്തിരുന്നു.
സീരിയലുകളിലൂടെയും സിനിമകളിലൂടെയും ബാലതാരമായി അരങ്ങേറിയ ഷൈൻ നിഗം കിസ്മത്ത് എന്ന ചിത്രത്തിലൂടെയാണ് നായക നിരയിലേക്ക് ഉയരുന്നത്. ചിത്രത്തിലെ പ്രകടനം വളരെയധികം ശ്രദ്ധനേടിയിരുന്നു പറവ യിലൂടെ കഴിഞ്ഞവർഷത്തെ മികച്ച പ്രകടനങ്ങളിൽ ഒന്നായി മാറുവാനും ഷൈൻ നിഗത്തിനായി. രാഷ്ട്രീയം ചർച്ച ചെയ്ത് ഈടെ എന്ന ചിത്രത്തിലൂടെ ഷൈൻ തന്റെ അഭിനയമികവ് വീണ്ടും കാട്ടിത്തന്നു. മികച്ച കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള ഷൈനിന്റെ കഴിവാണ് ഈ ചിത്രങ്ങളിലൂടെ എല്ലാം പ്രേക്ഷകർക്ക് കാണാനായത്. വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളും ചിത്രങ്ങളും മലയാളത്തിൽ അവതരിപ്പിക്കുന്ന ഫഹദ് ഫാസിൽ കൂടി ഷൈൻ നിഗത്തിനോടൊപ്പം എത്തുമ്പോൾ മികച്ച ചിത്രം തന്നെ പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.