നിവിൻ പോളിയെ നായകനാക്കി ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സൂപ്പർ ഹിറ്റ് ചിത്രം ഒരുക്കിയ സംവിധായകൻ ആണ് അൽത്താഫ് സലിം. ഒരു നടനെന്ന നിലയിൽ കൂടി ഒരുപിടി ചിത്രങ്ങളിലൂടെ പ്രശസ്‌തനായ ആളാണ് അൽത്താഫ് സലിം. ഇപ്പോഴിതാ അദ്ദേഹം തന്റെ പുതിയ സംവിധാന സംരംഭത്തിന്റെ പണിപ്പുരയിൽ ആണ്. ഫഹദ് ഫാസിൽ ആണ് ഈ ചിത്രത്തലെ നായക വേഷം ചെയ്യക എന്ന് ഇതിന്റെ നിർമ്മാതാവ് ആഷിക് ഉസ്മാൻ ക്യാൻ ചാനൽ മീഡിയയോട് പറഞ്ഞു. ഈ ചിത്രത്തിൽ രണ്ടു നായികമാർ ഉണ്ടെന്നും അവരുടെ കാസ്റ്റിംഗ് നടക്കുന്നതെ ഉള്ളു എന്നും അദ്ദേഹം പറയുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലൈ അവസാനം ചെന്നൈയില്‍ തുടങ്ങും എന്നും അദ്ദേഹം പറഞ്ഞു.
2017 ഓണം റിലീസ് ആയാണ് അൽത്താഫ് ഒരുക്കിയ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രം റിലീസ് ചെയ്തത്. ഈ ചിത്രം സംവിധാനം ചെയ്ത അൽത്താഫ് പ്രേമം, സഖാവ് എന്നീ ചിത്രങ്ങളിൽ നിവിൻ പോളിയോടൊപ്പം അഭിനയിച്ചു കയ്യടി നേടുകയും ചെയ്തിട്ടുണ്ട്. ഐശ്വര്യ ലക്ഷ്മി നായികയായി അരങ്ങേറ്റം കുറിച്ച ചിത്രം കൂടിയാണ് ഇത്. അൽത്താഫും ജോർജ് കോരയും ചേർന്ന് രചിച്ച ഈ ചിത്രത്തിൽ അഹാന കൃഷ്ണ കുമാർ, ശാന്തി കൃഷ്ണ, ലാല്‍, ശ്രിന്ദ, ദിലീഷ് പോത്തന്‍, ശബരീഷ് വര്‍മ്മ, സിജു വില്‍സണ്‍, ഷറഫുദീൻ, കൃഷ്ണ ശങ്കർ എന്നിവരും അഭിനയിച്ചിട്ടുണ്ട്. പോളി ജൂനിയർ പിക്ചർസിന്റെ ബാനറിൽ നിവിൻ പോളി തന്നെ നിർമ്മിച്ച ചിത്രം കൂടിയാണ് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള. ഒരു ഫീൽ ഗുഡ് ഫാമിലി ചിത്രമായാണ് അൽത്താഫ് ഈ സിനിമ ഒരുക്കിയത്.
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
This website uses cookies.