സിനിമ പ്രേക്ഷകർക്ക് ഏറെ ആവേശവും പ്രതീക്ഷയും നൽകുന്ന ഒരു ചിത്രത്തിന്റെ പ്രഖ്യാപനമാണ് പുറത്ത് വന്നിരിക്കുന്നത്. സിനിമ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രം കുമ്പളങ്ങി നൈറ്റ്‌സിന്റെ ഔദ്യോഗികമായ പ്രഖ്യാപനമാണ് ഇന്നുണ്ടായത്. ചിത്രം ദിലീഷ് പോത്തന്റെ സംവിധാന സഹായിയായി പ്രവർത്തിച്ച മധു സി. നാരായണൻ സംവിധാനം ചെയ്യും. ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷക പ്രശംസ പിടിച്ച് പറ്റിയ സംവിധായകൻ ദിലീഷ് പോത്തനും രചയിതാവും ദേശീയ അവാർഡ് ജേതാവുമായ ശ്യാം പുഷ്കരനും ചിത്രത്തിലൂടെ നിർമ്മാതാക്കൾ ആകുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ദിലീഷ് പോത്തൻ തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്‌ബുക്കിലൂടെ വെളിപ്പെടുത്തിയത്. വർക്കിങ് ക്ലാസ് ഹീറോ എന്നാണ് സംരഭത്തിന് ഇരുവരും നൽകിയിരിക്കുന്ന പേര്. ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സും ഇവർക്കൊപ്പം നിർമ്മാണ പങ്കാളികളാണ്. ഫഹദ് ഫാസിൽ ആൻഡ് ഫ്രെണ്ട്സിന് വേണ്ടി നസ്രിയ ആയിരിക്കും ഇവരോടൊപ്പം ചിത്രത്തിന്റെ നിർമ്മാണ പങ്കാളിയാവുക.
മഹേഷിന്റെ പ്രതികാരം, മായനദി, ഇടുക്കി ഗോൾഡ് തുടങ്ങി നിരവധി ചിത്രങ്ങൾക്ക് രചന നിർവ്വഹിച്ച ശ്യാം പുഷ്ക്കരൻ തന്നെയാണ് ഈ ചിത്രത്തിന് വേണ്ടിയും തിരക്കഥയൊരുക്കുന്നത്. പറവ, ഈടെ തുടങ്ങിയ ചിത്രങ്ങളിലൂടെ കഴിഞ്ഞ വർഷത്തെ മികച്ച സാന്നിധ്യമായി മാറിയ ഷൈൻ നിഗമാണ് ചിത്രത്തിലെ നായകൻ. ഫഹദ് ഫാസിൽ ചിത്രത്തിലൊരു സുപ്രധാന വേഷത്തിൽ എത്തുന്നു. ഷൈജു ഖാലിദ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കും. സൈജു ശ്രീധരനാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി തുടങ്ങിയ നീണ്ട താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത മാസം ആരംഭിക്കും.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.