മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന യുവനടന്മാരിൽ ഒരാളാണ് ഫഹദ് ഫാസിൽ. മോഹൻലാൽ കഴിഞ്ഞാൽ ഏറ്റവും സ്വാഭാവികമായി അഭിനയിക്കാൻ കഴിയുള്ള ഏക യുവനടൻ എന്നാണ് സിനിമ സ്നേഹികൾ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ അഭിനയ പ്രകടനത്തിന് അദ്ദേഹം നാഷണൽ അവാർഡ് വരെ കരസ്ഥമാക്കി.കുറെയേറെ ചിത്രങ്ങൾ അദ്ദേഹത്തിന്റെ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ട്രാൻസ് , ആണെങ്കിലും അല്ലെങ്കിലും , കുമ്പളങ്ങി നെറ്റ്സ് എന്നീ ചിത്രങ്ങളാണ് ഈ വർഷം കേരളത്തിൽ റീലീസ് ചെയ്യാനിരിക്കുന്ന ഫഹദ് ചിത്രങ്ങൾ. എന്നാൽ ഇപ്പോൾ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് പുതിയ അനൗൻസ്മെന്റായി താരം വന്നിരിക്കുകയാണ്.
ഇന്ത്യൻ പ്രണയ കഥ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം സത്യൻ അന്തിക്കാട് – ഫഹദ് ഫാസിൽ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ്. ഫാമിലി ഓഡിയന്സിന്റെ ഇഷ്ട സംവിധായകൻ കൂടിയാണ് സത്യം അന്തിക്കാട്. അന്നും ഇന്നും പ്രേക്ഷകർ ഏറെ പ്രതീക്ഷ അർപ്പിക്കുന്ന സംവിധായകരിൽ ഒരാൾ . ജൂലൈ 1 ന് ഫഹദ് – സത്യൻ അന്തിക്കാട് ചിത്രം ഷൂട്ടിംഗ് ആരംഭിക്കും. കോതമംഗലത്ത് 10 ദിവസം നീണ്ടു നിൽക്കുന്ന ഷൂട്ടിംഗ് ഉണ്ടായിരിക്കും. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് സാക്ഷാൽ ശ്രീനിവാസൻ തന്നെയാണ്. അദ്ദേഹം അവസാനമായി തിരക്കഥ രചിച്ച ചിത്രമായിരുന്നു ‘നഗര വാരിധി നടുവിൽ ഞാൻ’. ചിത്രത്തിലെ നായികയോ മറ്റ് താരങ്ങളെ കുറിച് ഒന്നും തന്നെ പുറത്ത് വിടട്ടില്ല. ഈ വർഷം തന്നെ ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തും.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.