[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

16 വർഷത്തിനു ശേഷം രൺജി പണിക്കർ സംവിധാനത്തിലേക്ക്: ഫഹദ് ഫാസിൽ ചിത്രം ആരംഭിക്കുന്നു

16 വർഷത്തിനു ശേഷം രൺജി പണിക്കർ സംവിധാനം ചെയ്യാൻ പോകുന്ന ചിത്രത്തിൽ നായകനായി ഫഹദ് ഫാസിൽ. ഗുഡ് വിൽ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ജോബി ജോർജ് നിർമ്മിക്കാൻ പോകുന്ന ഈ ചിത്രം 2025 മാർച്ചിൽ ആരംഭിക്കും എന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്. ആദ്യമായാണ് രഞ്ജി പണിക്കർ ഒരുക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ അഭിനയിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്.

ഫഹദ് ഫാസിലിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് ഈ വർഷം ഓഗസ്റ്റ് മാസത്തിൽ ഈ പ്രൊജക്റ്റ് പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് വിഡിയോ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ ടൈറ്റില്‍ വൈകാതെ പുറത്തുവരും എന്നാണ് സൂചന. രൺജി പണിക്കര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

മമ്മൂട്ടി നായകനായെത്തിയ രൗദ്രം ആണ് രൺജി പണിക്കർ അവസാനമായി സംവിധാനം ചെയ്ത ചിത്രം. അതിനു മുൻപ് സുരേഷ് ഗോപി നായകനായ ഭരത് ചന്ദ്രൻ ഐപിഎസ് എന്ന ചിത്രവും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ഷാജി കൈലാസ്, ജോഷി എന്നിവർക്ക് വേണ്ടി ഒട്ടേറെ തീപ്പൊരി തിരക്കഥകൾ എഴുതിയിട്ടുള്ള രഞ്ജി പണിക്കർ ഇപ്പോൾ മലയാളത്തിൽ ഏറ്റവും തിരക്കുള്ള നടന്മാരിൽ ഒരാൾ കൂടിയാണ്. ഇടുക്കിയുടെ പശ്ചാത്തലത്തിലാകും രഞ്ജി പണിക്കരുടെ ഫഹദ് ഫാസിൽ ചിത്രം ഒരുങ്ങുക എന്നും അതൊരു ആക്ഷൻ ത്രില്ലറായിരിക്കും ചിത്രം എന്നും സൂചനയുണ്ട്.

അല്ലു അർജുൻ നായകനായ പുഷ്പ 2 ആണ് ഫഹദിന്റെ പുതിയ റിലീസ്. ഇത് കൂടാതെ മാരീസൻ എന്ന തമിഴ് ചിത്രവും, ഓടും കുതിര ചാടും കുതിര എന്ന മലയാള ചിത്രവും ഫഹദ് നായകനായി റിലീസ് കാത്തിരിക്കുന്നുണ്ട്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

3 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

3 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.