മലയാളത്തിലെ യുവ താരമായ ഫഹദ് ഫാസിൽ തന്റെ അഭിനയ മികവ് കൊണ്ട് ഇപ്പോൾ ഇന്ത്യ മുഴുവൻ ശ്രദ്ധ നേടിക്കഴിഞ്ഞു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്കു ഭാഷകളിലും ഫഹദ് തന്റെ സാന്നിധ്യം ഉറപ്പിച്ചു കഴിഞ്ഞു. തമിഴിൽ വേലയ്ക്കാരൻ എന്ന മോഹൻ രാജ ചിത്രത്തിൽ ശിവകാർത്തികേയന്റെ വില്ലൻ ആയി അഭിനയിച്ച ഫഹദ് പിന്നീട് സൂപ്പർ ഡീലക്സ് എന്ന ചിത്രത്തിലും അഭിനയിച്ചു. അതിനു ശേഷം ഇപ്പോൾ ലോകേഷ് കനകരാജ് ഒരുക്കുന്ന വിക്രം എന്ന കമൽ ഹാസൻ ചിത്രത്തിലും ഫഹദ് അഭിനയിക്കുകയാണ്. ഇത് കൂടാതെ തെലുങ്കിൽ അല്ലു അർജുന്റെ വില്ലൻ ആയി പുഷ്പ എന്ന ചിത്രത്തിലും ഈ അടുത്തിടെ ഫഹദ് പ്രത്യക്ഷപെട്ടു. ആ ചിത്രത്തിന്റെ ആദ്യ ഭാഗം ആണ് ഇപ്പോൾ റിലീസ് ചെയ്തത്. അതിന്റെ രണ്ടാം ഭാഗത്തിലും പ്രധാന വില്ലൻ ആയി ഫഹദ് ഉണ്ടാകും എന്നാണ് സൂചന. ഇപ്പോഴിതാ മറ്റൊരു തമിഴ് ചിത്രത്തിൽ കൂടി വില്ലൻ ആയി അഭിനയിക്കാൻ ഒരുങ്ങുകയാണ് ഫഹദ് എന്ന വാർത്തകളാണ് വരുന്നത്.
പരിയേറും പെരുമാൾ, കർണൻ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്കു ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആണ് ഫഹദ് ഫാസിൽ വില്ലൻ ആയി എത്തുക. ഉദയനിധി സ്റ്റാലിൻ നായക വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ കീർത്തി സുരേഷ് ആണ് നായികാ വേഷം ചെയ്യുന്നത്. വടിവേലുവും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട് എന്നും വാർത്തകൾ വരുന്നുണ്ട്. സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ ഗാനങ്ങൾ ഒരുക്കുന്ന ഈ സിനിമയുടെ ചിത്രീകരണം വരുന്ന ഫെബ്രുവരിയിൽ തുടങ്ങും എന്നാണ് വാർത്തകൾ പറയുന്നത്. ഫാസിൽ നിർമ്മിച്ച് നവാഗതനായ സജിമോൻ ഒരുക്കിയ മലയൻ കുഞ്ഞ് എന്ന ചിത്രമാണ് മലയാളത്തിലെ ഫഹദിന്റെ അടുത്ത റിലീസ്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.