തെന്നിന്ത്യൻ സിനിമാ പ്രേമികളും വിജയ് ആരാധകരും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജ്- വിജയ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ദളപതി 67. ഇപ്പോൾ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഈ ചിത്രത്തിന്റെ അപ്‌ഡേറ്റുകൾ ജനുവരി 26 മുതൽ വന്ന് തുടങ്ങും. മാസ്റ്റർ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം വിജയ്- ലോകേഷ് ടീം ഒന്നിക്കുന്ന ഈ ചിത്രം ലോകേഷിന്റെ സിനിമാറ്റിക് യൂണിവേഴ്സിന്റെയും ഭാഗമാണ് എന്നുള്ള സൂചനയാണ് ലഭിക്കുന്നത്. തന്റെ വമ്പൻ ഹിറ്റായ കാർത്തിയുടെ കൈതി, ഉലകനായകൻ കമൽ ഹാസൻ നായകനായ വിക്രം എന്നിവ ഉൾപ്പെടുത്തിയാണ് ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ് ആരംഭിച്ചത്. ഫഹദ് ഫാസിൽ, വിജയ് സേതുപതി, സൂര്യ എന്നിവരും ഇതിന്റെ ഭാഗമാണ്. ഇപ്പോഴിതാ ദളപതി 67 ലോകേഷ് യൂണിവേഴ്സിന്റെ ഭാഗമാണെങ്കിൽ അതിൽ താനും ഉണ്ടായേക്കാമെന്ന സൂചനയാണ് ഫഹദ് ഫാസിൽ നൽകുന്നത്.
വിക്രം എന്ന ചിത്രത്തിൽ ഫഹദ് അവതരിപ്പിച്ച അമർ എന്ന കഥാപാത്രമായാണ് അദ്ദേഹം ഈ ലോകേഷ് ചിത്രത്തിലും പ്രത്യക്ഷപ്പെടുക എന്നാണ് സൂചന. അതുപോലെ, അമർ എന്ന കഥാപാത്രത്തെ വെച്ച് മാത്രം ഒരു ചിത്രം സംഭവിക്കാനുള്ള സാധ്യത ഉണ്ടെങ്കിൽ ലോകേഷ് തീർച്ചയായും അത് ചെയ്യുമെന്നും അതെല്ലാം അവർ തന്നെ ഒഫീഷ്യലായി പ്രഖ്യാപിക്കേണ്ട കാരങ്ങളാണെന്നും ഫഹദ് കൂട്ടിച്ചേർക്കുന്നു. വിക്രം 2, സൂര്യയുടെ റോളക്സ് എന്ന കഥാപാത്രത്തെ കേന്ദ്രമാക്കി ചെയ്യുന്ന ചിത്രം, കാർത്തിയുടെ കൈതി 2 എന്നിവയും ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിൽ നിന്ന് ഭാവിയിൽ വരാനുള്ള ചിത്രങ്ങളാണ്. സെവൻ സ്ക്രീൻ സ്റ്റുഡിയോസ് നിർമ്മിക്കുന്ന ദളപതി 67 ഇൽ അർജുൻ, തൃഷ, ഗൗതം വാസുദേവ് മേനോൻ, മിഷ്കിൻ എന്നിവരും വേഷമിടുന്നുണ്ട്. അനിരുദ്ധ് ആണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ.
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് ജനപ്രിയ നായകൻ ദിലീപ് നായകനാകുന്ന "പ്രിൻസ് ആൻഡ് ഫാമിലി " യിലെ…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയിലെ പുതിയ ഗാനം റിലീസ് ആയി.…
പന്ത്രണ്ടു വർഷത്തിനു ശേഷം നടി ഭാവന തമിഴിലേക്ക് മടങ്ങിയെത്തുന്ന ചിത്രം ‘ദി ഡോർ’ൻ്റെ ടീസർ പുറത്തിറങ്ങി. ഭാവനയുടെ സഹോദരൻ ജയ്ദേവ്…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' വിഷു റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും. ചിത്രത്തിന്റെ പുതിയ പ്രോമോ വിഡിയോ പുറത്തിറങ്ങി. നവാഗതനായ…
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
This website uses cookies.