തന്റെ പുതിയ ചിത്രമായ വരത്തൻ നേടുന്ന വലിയ വിജയത്തിന്റെ സന്തോഷത്തിൽ ആണ് ഫഹദ് ഫാസിൽ. അമൽ നീരദ് സംവിധാനം ചെയ്ത ഈ ചിത്രം ഈ വർഷത്തെ മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നാണ്. അതിനിടക്ക് ഒരു മാധ്യമ അഭിമുഖത്തിൽ ദേശീയ അവാർഡ് വിവാദത്തെ കുറിച്ച് ഫഹദ് ഫാസിൽ തന്റെ മനസ്സ് തുറന്നു. ഫഹദിന് തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള 2017-ലെ ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചിരുന്നു. എന്നാൽ പുരസ്‍കാര ദാന ചടങ്ങിന് പോയ ഫഹദും മറ്റു ചിലരും ആ അവാർഡ് വാങ്ങാതെ തിരിച്ചു പോരുകയാണ് ഉണ്ടായതു. കാരണം ഇന്ത്യൻ പ്രസിഡന്റ് നു പകരം കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനി ആണ് അത് വിതരണം ചെയ്തത് എന്നതായിരുന്നു.
അതേ കുറിച്ച് ഫഹദിന്റെ വാക്കുകൾ ഇങ്ങനെ, ” ഞാൻ പോയത് രാഷ്ട്രപതിയുടെ അവാർഡ് വാങ്ങാൻ ആണ്. അവിടെ ചെന്നപ്പോൾ അറിഞ്ഞു അത് വേറെ ആരോ ആണ് കൊടുക്കുന്നത് എന്ന്. അതോടെ അടുത്ത വണ്ടി പിടിച്ചു ഞാൻ ഇങ്ങു പോന്നു”. അപ്പോൾ വരത്തന്റെ ഷൂട്ടിംഗ് നടക്കുകയിരുന്നു എന്നും, അങ്ങനെ ഒരു തീരുമാനം എടുത്തത് കൊണ്ട് തന്റെ സിനിമാ ജീവിതത്തിൽ പിന്നീട് പ്രത്യേകിച്ച് ബുദ്ധിമുട്ടുകൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല എന്നും ഫഹദ് ഫാസിൽ പറയുന്നു. അത് കിട്ടിയിരുന്നില്ലെങ്കിലും കുഴമൊന്നുമില്ല എന്നും ഫഹദ് തുറന്നു പറഞ്ഞു. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രം ജൂറി ചെയർ മാൻ പങ്കജ് കപൂറിന്റെ വരെ പ്രശംസ പിടിച്ചു പറ്റിയ ചിത്രമായിരുന്നു.
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് ജനപ്രിയ നായകൻ ദിലീപ് നായകനാകുന്ന "പ്രിൻസ് ആൻഡ് ഫാമിലി " യിലെ…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയിലെ പുതിയ ഗാനം റിലീസ് ആയി.…
പന്ത്രണ്ടു വർഷത്തിനു ശേഷം നടി ഭാവന തമിഴിലേക്ക് മടങ്ങിയെത്തുന്ന ചിത്രം ‘ദി ഡോർ’ൻ്റെ ടീസർ പുറത്തിറങ്ങി. ഭാവനയുടെ സഹോദരൻ ജയ്ദേവ്…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' വിഷു റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും. ചിത്രത്തിന്റെ പുതിയ പ്രോമോ വിഡിയോ പുറത്തിറങ്ങി. നവാഗതനായ…
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
This website uses cookies.