എം ടി വാസുദേവൻ നായരുടെ രചനയിൽ ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന ചിത്രം വരികയാണ്. ഷെർലക് എന്നാണ് ഈ ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരിയില്‍ കാനഡയില്‍ തുടങ്ങും എന്നാണ് കാൻ ചാനൽ മീഡിയ റിപ്പോർട്ട് ചെയ്യുന്നത്. ഈ ചിത്രത്തിൽ ഫഹദിന്റെ സഹോദരിയായി നാദിയാ മൊയ്തു ആണ് എത്തുന്നത്. എം.ടി. വാസുദേവന്‍നായരുടെ പ്രശസ്തമായ ചെറുകഥകളിലൊന്നായ ഷെര്‍ലക്ക് ആണ് ഈ ചിത്രത്തിന് ആധാരം. ഈ കഥയിൽ ഷെര്‍ലക്ക് ഒരു പൂച്ചയുടെ പേരാണ്. അമേരിക്കയിലുള്ള ചേച്ചിയുടെ വീട്ടിലെത്തുന്ന ബാലു എന്ന കഥാപാത്രമായി ഫഹദ് അഭിനയിക്കുമ്പോൾ ചേച്ചി ആയാണ് നാദിയ അഭിനയിക്കുന്നത്. ചേച്ചിയുടെ വീട്ടിലെ വളര്‍ത്തു പൂച്ച ആണ് ഷെർലോക്. ഫഹദ് ഫാസിലും നാദിയയും ഇതാദ്യമായിട്ടാണ് ഒരു സിനിമയില്‍ ഒന്നിക്കുന്നത്. ഈ പടത്തിന്റെ ഷൂട്ടിംഗിനായി അടുത്ത മാസം ആദ്യം കാനഡയിലേയ്ക്ക് പുറപ്പെടാനിരിക്കുകയാണ് മഹേഷും സംഘവും എന്നാണ് സൂചന.
എം.ടിയുടെ പത്ത് ചെറുകഥകളെ അധീകരിച്ച് ഒരുങ്ങുന്ന പത്തു ചലച്ചിത്രങ്ങളില്‍ ഒന്നുകൂടിയാണ് ഷെര്‍ലക്ക്. നെറ്റ്ഫ്‌ളിക്‌സിനാണ് ഈ ചിത്രങ്ങളുടെ നിര്‍മ്മാണാവകാശം. ഫഹദ് ചിത്രം കൂടാതെ ബാക്കി ഒൻപതു ചിത്രങ്ങളിൽ അഭിനയിക്കുന്നത് മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ്, ബിജു മേനോൻ, സിദ്ദിഖ്, നെടുമുടി വേണു, പാർവതി, ആസിഫ് അലി, ഇന്ദ്രജിത് തുടങ്ങിയ താരങ്ങൾ ആണ്. പ്രിയദർശൻ ആണ് ഇതിൽ കൂടുതൽ ചിത്രങ്ങൾ ചെയ്യുന്നത്. ബിജു മേനോൻ നായകനായ ശിലാലിഖിതങ്ങൾ, മോഹൻലാൽ നായകനായ ഓളവും തീരവും എന്നിവയാണ് അവ. മമ്മൂട്ടി ചിത്രം ഒരുക്കുന്നത് ലിജോ ജോസ് പെല്ലിശ്ശേരി ആണ്. സന്തോഷ് ശിവൻ, ജയരാജ്, ശ്യാമ പ്രസാദ് എന്നിവരും ഈ സീരീസിലെ ചിത്രങ്ങൾ ഒരുക്കുന്നുണ്ട്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.