ഇപ്പോൾ കേരളത്തിൽ ബ്ലോക്ക്ബസ്റ്റർ വിജയം നേടി തീയേറ്ററുകളെ ജനസാഗരമാക്കുന്ന ചിത്രമാണ് രോമാഞ്ചം. സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവരും ഒട്ടേറെ പുതുമുഖ താരങ്ങളും വേഷമിട്ട ഈ ചിത്രം സംവിധാനം ചെയ്തത് നവാഗതനായ ജിത്തു മാധവനാണ്. ആദ്യാവസാനം പ്രേക്ഷകനെ പൊട്ടിച്ചിരിപ്പിക്കുന്ന ഈ ഹൊറർ കോമഡി ചിത്രത്തിന് കേരളത്തിലും വിദേശത്തും വമ്പൻ പ്രതികരണമാണ് ലഭിക്കുന്നത്. ഈ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടാകുമെന്നും ചിത്രത്തിന്റെ അവസാനം അണിയറ പ്രവർത്തകർ സൂചിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ ജിത്തു മാധവൻ ഒരുക്കാൻ പോകുന്ന പുതിയ ചിത്രത്തിൽ ഫഹദ് ഫാസിലാണ് നായകനായി എത്തുന്നതെന്ന വാർത്തകളാണ് വരുന്നത്. അൻവർ റഷീദാണ് ഈ ചിത്രം നിർമ്മിക്കാൻ പോകുന്നതെന്നും ആ വാർത്തകളിൽ പറയുന്നു. എന്നാൽ ആ ചിത്രം രോമാഞ്ചം 2 ആണോ എന്നറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകർ. അൻവർ റഷീദ് നിർമ്മിക്കാൻ പോകുന്ന പുതിയ ചിത്രത്തിന്റെ കാസ്റ്റിംഗ് കാൾ പുറത്തു വന്നതോടെയാണ് സോഷ്യൽ മീഡിയയിൽ പ്രേക്ഷകർ ഈ ചർച്ച ആരംഭിച്ചത്.
രോമാഞ്ചത്തിന്റെ കഥ പൂർണ്ണമായി നടക്കുന്നത് ബാംഗ്ലൂർ നഗരത്തിലാണ്. ഇപ്പോൾ അൻവർ റഷീദ് നിർമ്മിക്കാൻ പോകുന്ന പുതിയ ചിത്രത്തിൻറ്‍റെ കാസ്റ്റിംഗ് കോളിലും ബാംഗ്ലൂർ നിവാസികളായ മലയാളി അഭിനേതാക്കളെയാണ് അവർ തേടുന്നത്. 18 നും 22 നും ഇടയിൽ പ്രായമുള്ള യുവാക്കൾ, 50 നും 70 നും ഇടയിൽ പ്രായമുള്ള മധ്യവയസ്കരായ ആണുങ്ങൾ, 18 നും 22 നും ഇടയിൽ പ്രായമുള്ള യുവതികൾ എന്നിവരെയാണ് അണിയറ പ്രവർത്തകർ തേടുന്നത്. താല്പര്യമുള്ളവർ തങ്ങളുടെ എഡിറ്റ് ചെയ്യാത്ത ഫോട്ടോയും പെർഫോമൻസ് വീഡിയോയും അവർ തന്നിട്ടുള്ള ഫോൺ നമ്പറിലേക്ക് അയക്കാനാണ് പറഞ്ഞിരിക്കുന്നത്. ഫെബ്രുവരി പതിനഞ്ചാണ് അവസാന തീയതി. അൻവർ റഷീദ് എന്റർടൈൻമെന്റ് നിർമ്മിക്കാൻ പോകുന്ന അഞ്ചാമത്തെ ചിത്രമായിരിക്കും ഇത്. ഏതായാലും ഈ ചിത്രം സംവിധാനം ചെയ്യാൻ പോകുന്നത് ജിത്തു മാധവൻ ആണോയെന്നും ഇതിലെ നായകൻ ഫഹദ് ഫാസിൽ ആയിരിക്കുമോയെന്നുമുള്ള വിവരങ്ങൾ ഒഫീഷ്യലായി വൈകാതെ പുറത്തു വരുമെന്നാണ് സൂചന.
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' ഇന്നു മുതൽ ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തും. കേരളത്തിൽ ദുൽഖർ…
കൊല്ലം അഞ്ചൽ സ്വദേശികള്‍ക്കിനി നവീന സാങ്കേതിക തികവോടെ ഏറ്റവും പുതിയ സിനിമകൾ ആസ്വദിക്കാം. കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സെക്രട്ടറിയും…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള'യുടെ ആകാംക്ഷ നിറയ്ക്കുന്നതും രസകരവുമായ ട്രെയിലർ പുറത്ത്. ഒരു വളയെ ചുറ്റിപറ്റി…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' യുടെ തമിഴ്നാട് വിതരണ അവകാശം സ്വന്തമാക്കി എ ജി എസ്…
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
This website uses cookies.