മലയാളത്തിന്റെ യുവ താരമായ ഫഹഫ് ഫാസിൽ ഇപ്പോൾ പാൻ ഇന്ത്യൻ തലത്തിൽ ശ്രദ്ധക്കപ്പടുന്ന താരമാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും വേഷമിട്ട ഫഹദ് ഫാസിൽ ഇനി കന്നഡ സിനിമയിലും അരങ്ങേറ്റം കുറിക്കാൻ പോവുകയാണെന്ന വാർത്തകളാണ് വരുന്നത്. തമിഴിൽ കമൽ ഹാസൻ നായകനായ ലോകേഷ് ചിത്രം വിക്രമുൾപ്പെടെ ചെയ്ത ഫഹദ് ഫാസിൽ, തെലുങ്കിൽ എത്തിയത് അല്ലു അർജുൻ നായകനായ ബ്ലോക്ക്ബസ്റ്റർ ചിത്രം പുഷ്പയിലെ വില്ലൻ വേഷത്തോടെയാണ്. ഇപ്പോൾ പുഷ്പ 2 ലും ഫഹദ് ഫാസിൽ അഭിനയിക്കുന്നുണ്ട്. അതിനിടയിലാണ് ഒരു വമ്പൻ ചിത്രത്തിലൂടെ തന്റെ കന്നഡ അരങ്ങേറ്റവും ഈ താരം നടത്താൻ പോകുന്നുവെന്ന സ്ഥിരീകരിക്കാത്ത വാർത്തകൾ വരുന്നത്. കെ ജി എഫ് സംവിധായകൻ പ്രശാന്ത് നീൽ രചിച്ചു സൂരി സംവിധാനം ചെയ്യുന്ന ബഗീര എന്ന ചിത്രത്തിലൂടെയാണ് ഫഹദ് കന്നഡയിൽ എത്തുന്നതെന്നാണ് സൂചന.
ഹോംബാലെ ഫിലിംസ് നിർമിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ശ്രീ മുരളിയാണ് നായകനായി എത്തുന്നത്. ഫഹദ് ഫാസിൽ ഇതിലെ വില്ലനായാണോ എത്തുന്നതെന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. ഹോംബാലെ ഫിലിംസ് നിർമ്മിക്കുന്ന ഒരു മലയാള ചിത്രം ഫഹദ് അടുത്തിടെയാണ് പൂർത്തിയാക്കിയത്. പ്രശസ്ത കന്നഡ സംവിധായകനായ പവൻ കുമാർ ഒരുക്കിയ ഈ ചിത്രത്തിന്റെ പേര് ധൂമം എന്നാണ്. ഒരു ത്രില്ലറായി ഒരുക്കുന്ന ഈ ചിത്രത്തിൽ അപർണ്ണ ബാലമുരളി, റോഷൻ മാത്യു എന്നിവരും വേഷമിടുന്നു. പാൻ ഇന്ത്യൻ ചിത്രമായി തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലും ധൂമം ഡബ്ബ് ചെയ്ത് റിലീസ് ചെയ്യുമെന്നാണ് സൂചന. പാച്ചുവും അത്ഭുത വിളക്കും എന്ന അഖിൽ സത്യൻ ചിത്രമാണ് ഫഹദ് ഫാസിലിന്റെ അടുത്ത മലയാളം റിലീസ്.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.