മലയാളത്തിന്റെ അഭിനയ പ്രതിഭ ഫഹദ് ഫാസിൽ ഇന്ന് തന്റെ നാല്പതാം ജന്മദിനം ആഘോഷിക്കുകയാണ്. മലയാളത്തിന് പുറമെ വമ്പൻ തമിഴ്, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചു ശ്രദ്ധ നേടിയ ഫഹദ് വൈകാതെ തന്നെ ബോളിവുഡിലും അരങ്ങേറ്റം കുറിക്കുമെന്ന് വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ ബോളിവുഡിന് പുറമെ കന്നഡ സിനിമയിലും ഫഹദ് അഭിനയിക്കാനൊരുങ്ങുകയാണെന്ന തരത്തിലുള്ള ചില റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. കെ ജി എഫ് എന്ന ബ്രഹ്മാണ്ഡ കന്നഡ സിനിമാ സീരിസ് നിർമ്മിച്ച ഹോംബാലെ ഫിലിംസ് ആയിരിക്കും ഈ ചിത്രം നിർമ്മിക്കുക എന്നും ഈ ചിത്രം സംവിധാനം ചെയ്യാൻ പോകുന്നത് യു ടേൺ എന്ന സൂപ്പർ ഹിറ്റ് കന്നഡ ചിത്രത്തിലൂടെ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ സംവിധായകൻ പവൻ കുമാറായിരിക്കുമെന്നും സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നു.
ഫഹദ് ഫാസിലിന് ജന്മദിന ആശംസകൾ നേർന്നു കൊണ്ട് ഹോംബാലെ ഫിലിംസ് സോഷ്യൽ മീഡിയ പോസ്റ്റ് കൂടി ഇട്ടതോടെ ഈ വാർത്തകൾക്കു ശക്തി കൂടിയിട്ടുണ്ട്. തങ്ങളുടെ പുതിയ ചിത്രത്തിൽ ഫഹദായിരിക്കും നായകനെന്നത് കൊണ്ടാണ് അവർ ഇങ്ങനെ ഒരു പോസ്റ്റിട്ടതെന്നാണ് ആരാധകർ കരുതുന്നത്. നേരത്തെ പവൻ കുമാറിന്റെ ദിത്വ എന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം മലയാളത്തിലും കന്നഡയിലുമായി ഒരുക്കാൻ പ്ലാൻ ചെയ്തിരുന്നുവെന്നും, കന്നഡത്തിൽ ആ ചിത്രത്തിൽ അഭിനയിക്കാൻ തീരുമാനിച്ചത് അന്തരിച്ചു പോയ നടൻ പുനീത് രാജ് കുമാറും, മലയാളത്തിൽ അവർ പ്ലാൻ ചെയ്തത് ഫഹദ് ഫാസിലുമായിരുന്നു എന്നാണ് അന്ന് വാർത്തകൾ വന്നത്. ഏതായാലും ഒരു പാൻ ഇന്ത്യൻ താരമാവാനുള്ള തയ്യാറെടുപ്പിലാണ് ഫഹദ് ഫാസിലെന്ന സൂചനയാണ് ഈ വാർത്തകൾ തരുന്നത്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.