സൗത്ത് ഇന്ത്യൻ സിനിമയിലെ മികച്ച നടന്മാരുടെ പട്ടികയിൽ ഏറ്റവും മുൻപന്തിയിൽ തന്നെ സ്ഥാനമുള്ള മൂന്നു പേരാണ് മലയാളത്തിന്റെ ഫഹദ് ഫാസിലും തമിഴ് സിനിമയുടെ മാധവനും അരവിന്ദ് സ്വാമിയും. സ്വാഭാവികമായ അഭിനയ ശൈലി കൊണ്ട് നമ്മളെ ഞെട്ടിക്കുന്ന ആളാണ് ഫഹദ് ഫാസിലെങ്കിൽ അഭിനയത്തിൽ തങ്ങളുടേതായ ഒരു സ്റ്റൈൽ പിന്തുടരുന്ന മികച്ച അഭിനേതാക്കളാണ് മാധവനും അരവിന്ദ് സ്വാമിയും. മാധവൻ ബോളിവുഡിലും നിരവധി വിജയങ്ങൾ സമ്മാനിച്ചിട്ടുള്ള നായകനാണ്. ഇപ്പോൾ ലഭിക്കുന്ന വിവരം സത്യമാണെങ്കിൽ ഇവർ മൂവരും ഒന്നിച്ചു അഭിനയിക്കുന്ന അസുലഭമായ ഒരു കാഴ്ച നമ്മുക്ക് കാണാൻ ഉള്ള അവസരം ഉണ്ടാകുമെന്നാണ് അറിയുന്നത് .
ഇന്ത്യൻ സിനിമയിലെ മാസ്റ്റർ ഡയറക്ടർ മണി രത്‌നം സംവിധാനം ചെയ്യാൻ പോകുന്ന അടുത്ത ചിത്രത്തിൽ ഫഹദ് ഫാസിൽ- മാധവൻ- അരവിന്ദ് സ്വാമി ടീം ഒന്നിക്കുമെന്നാണ് തമിഴകത്തു നിന്ന് വരുന്ന അനൗദ്യോഗികമായ വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ഈ ചിത്രത്തിൽ നാല് നായകന്മാർ ഉണ്ടാകുമെന്നും, നാലാമത്തെ നായകൻ തെലുങ്കിൽ നിന്നും നാനി ആയിരിക്കുമെന്നും വാർത്തകൾ ഉണ്ട്. അതുപോലെ തന്നെ ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് ഇന്ത്യൻ സിനിമയിലെ ഇതിഹാസമായ സന്തോഷ് ശിവൻ ആയിരിക്കുമെന്നാണ് മറ്റൊരു ആവേശകരമായ റിപ്പോർട്ട് .
വർഷങ്ങൾക്കു ശേഷമാണു മണി രത്‌നം- സന്തോഷ് ശിവൻ ടീം ഒന്നിക്കാൻ പോകുന്നതെന്നത് ആരാധകർക്ക് സമ്മാനിക്കുന്ന ആവേശം ഒട്ടും ചെറുതല്ല. ഈ ചിത്രത്തെ കുറിച്ചുള്ള ഒഫീഷ്യൽ അനൗൺസ്‌മെന്റ് ഉടനെ ഉണ്ടാകുമെന്നും ഇത് ചിലപ്പോൾ ഒരു ബഹുഭാഷാ ചിത്രമായിട്ടായിരിക്കും നിർമ്മിക്കുക എന്നും വിവരങ്ങൾ വരുന്നുണ്ട്.
മണി രത്‌നത്തിന്റെ അവസാനം റിലീസ് ആയ ചിത്രം കാർത്തി നായകനായ കാട്രു വെളിയിടായ് എന്ന ചിത്രമായിരുന്നു. പക്ഷെ ബോക്സ് ഓഫീസിൽ ഈ ചിത്രം പരാജയം നേരിട്ടു. ഫഹദ് ഫാസിലിന്റെ ആദ്യ തമിഴ് ചിത്രം വേലയ്ക്കാരൻ വരുന്ന സെപ്റ്റംബറിൽ റിലീസ് ചെയ്യും. ഫഹദ് ഈ ചിത്രത്തിൽ വില്ലനായാണ് അഭിനയിക്കുന്നത്.
മണി രത്‌നം ചിത്രം കൂടാതെ മറ്റൊരു തമിഴ് ചിത്രവും ഫഹദിന്റേതായി ഒരുങ്ങുന്നുണ്ട്. ത്യാഗരാജൻ കുമാരരാജാ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഫഹദിനൊപ്പം വിജയ് സേതുപതിയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട് എന്നാണ് സൂചനകൾ.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.