തമിഴിലെ ഏറ്റവും ശ്രദ്ധേയനായ സംവിധായകരിൽ ഒരാളാണ് കാർത്തിക് സുബ്ബരാജ്. മെർക്കുറി എന്ന ചിത്രത്തിന് ശേഷം കാർത്തിക്കിന്റെ അടുത്ത ചിത്രം സൂപ്പർസ്റ്റാർ രജിനിയോടൊപ്പമാണ്. മക്കൾ സെൽവൻ വിജയ് സേതുപതി ചിത്രത്തിൽ പ്രധാനപ്പെട്ട ഒരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ആദ്യ ഷെഡ്യൂൾ കഴിഞ്ഞ മാസം ഡെറാഡൂണിൽ വെച്ചാണ് നടന്നത്. സിമ്രാൻ, ബോബി സിംഹ, മേഘ ആകാശ്, സനത് റെഡ്‌ഡി, ദീപക് പരമേഷ് തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സൺ പിക്ചേഴ്‌സിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്.
മലയാളത്തിന്റെ പ്രിയ താരം ഫഹദ് ഫാസിൽ ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഔദ്യോഗികമായ സ്ഥിതികരണത്തിനായി സിനിമ പ്രേമികൾ കാത്തിരിക്കുകയാണ്. തമിഴ് സിനിമയിൽ ഒരുപാട് അവസരങ്ങൾ വന്നിട്ടും കുറേനാൾ പിന്മാറി നടന്ന ഫഹദ് ഫാസിൽ മോഹൻ രാജ സംവിധാനം ചെയ്ത ‘വേലക്കാരൻ’ എന്ന ചിത്രത്തിലൂടെ തന്റെ ആദ്യ തമിഴ് ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുകയുണ്ടായി. ത്യാഗരാജ കുമാരരാജ സംവിധാനം ചെയ്യുന്ന ‘സൂപ്പർ ഡ്യുലക്‌സ്’ എന്ന തമിഴ് ചിത്രത്തിലും ഫഹദ് ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. മണി രത്‌നം സംവിധാനം ചെയ്യുന്ന ‘ചെക്കാ ചിവന്താ വാനം’ എന്ന ചിത്രത്തിൽ നിന്ന് താരം അവസാന നിമിഷം ഒഴിയുകയായിരുന്നു.
ഫഹദിന്റ ഒരുപിടി മലയാള ചിത്രങ്ങൾ അണിയറിൽ ഒരുങ്ങുന്നുണ്ട്. അമൽ നീരദ് സംവിധാനം ചെയ്ത ‘വരത്തൻ’ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടന്നു കൊണ്ടിരിക്കുകയാണ്. നവാഗതനായ വിവേക് സംവിധാനം ചെയ്യുന്ന ‘ആണെങ്കിലും അല്ലെങ്കിലും’ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാടിന്റെ അടുത്ത ചിത്രത്തിൽ ഫഹദാണ് നായകനായിയെത്തുന്നത്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.