കഴിഞ്ഞ വര്‍ഷം പ്രേക്ഷക പ്രശംസ ഏറെ നേടിയ സിനിമയായിരുന്നു ടോവിനോ തോമസ്-ചേതന്‍ ലാല്‍ എന്നിവര്‍ ഒന്നിച്ച ഗപ്പി. തിയേറ്ററുകളില്‍ വലിയൊരു വിജയം കൊയ്യാന്‍ സാധിച്ചില്ലെങ്കിലും CD റിലീസിന് ശേഷം ഗപ്പിയെ പ്രേക്ഷകര്‍ വാനോളം ഉയര്‍ത്തി. E4 എന്‍റര്‍ടൈന്‍മേന്‍റ്സിന്‍റെ ബാനറില്‍ ജോണ്‍ പോള്‍ ജോര്‍ജ് ആയിരുന്നു ഗപ്പിയുടെ സംവിധാനം.
ഗപ്പിക്ക് ശേഷം ജോണ്‍പോള്‍ ജോര്‍ജ് ഫഹദ് ഫാസിലിനെ നായകനാക്കി സിനിമ ഒരുക്കുന്നു എന്നാണ് സിനിമ ലോകത്തെ പുതിയ വാര്‍ത്തകള്‍. ജോണ്‍പോള്‍ ജോര്‍ജ് പ്രൊഡക്ഷനും സമീര്‍ താഹിര്‍ പ്രൊഡക്ഷനുമാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍.
ഗപ്പിയുടെ ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരനും സംഗീത സംവിധായകന്‍ വിഷ്ണു വിജയിയും പുതിയ ചിത്രത്തിലും ജോണ്‍പോളിനൊപ്പം ചേരുന്നു.
ഗപ്പിക്ക് ശേഷം നിവിന്‍ പോളിയെ നായകനാക്കി ഒരു സിനിമ ജോണ്‍പോളിന്‍റെതായി വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ആ സിനിമയ്ക്ക് പകരം ഉടന്‍ തന്നെ ഫഹദ് ചിത്രത്തിലേക്ക് തിരിയുകയായിരുന്നു ജോണ്‍പോള്‍.
സമീര്‍ താഹിറിനൊപ്പം ഏതാനും ചിത്രങ്ങള്‍ അസിസ്റ്റന്‍റ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ച ആളാണ് ജോണ്‍പോള്‍ ജോര്‍ജ്. സമീര്‍ താഹിര്‍ ചിത്രം ചാപ്പാ കുരിശിലൂടെയായിരുന്നു ഫഹദ് ഫാസിലിന്‍റെ വമ്പന്‍ തിരിച്ചു വരവ് മലയാള സിനിമ ലോകം കണ്ടത്. അത് കൊണ്ട് തന്നെ ഈ കൂട്ടുകെട്ട് സിനിമ ആസ്വാദകര്‍ കാത്തിരിക്കുന്ന ഒരു ചിത്രം തന്നെ ആയിരിയ്ക്കും.
2018 ജനുവരി ആദ്യം ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കാന്‍ ആണ് പ്ലാനുകള്‍.
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്‌ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
This website uses cookies.