ഈ വർഷം ഫഹദ് ഫാസിലിന്റേതായി ഇതിനോടകം തന്നെ രണ്ടു സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നമ്മൾ കണ്ടു കഴിഞ്ഞു. മഹേഷ് നാരായണൻ സംവിധാനം ചെയ്ത ടേക്ക് ഓഫും ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും ആണ് ആ ചിത്രങ്ങൾ. റാഫി സംവിധാനം ചെയ്ത റോൾ മോഡൽസ് എന്ന ചിത്രവും ഫഹദ് നായകനായി പുറത്തിറങ്ങി ഈ വർഷം. ഇപ്പോൾ കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ് ഫഹദ്. അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ട്രാൻസ് എന്ന ചിത്രം ഷൂട്ടിംഗ് ആരംഭിച്ചു കഴിഞ്ഞു. അടുത്ത വർഷമാണ് ട്രാൻസ് പ്രദർശനത്തിന് എത്തുക.
ഈ വർഷം ഷൂട്ടിങ് ആരംഭിക്കുന്ന മറ്റൊരു ഫഹദ് ചിത്രമാണ് മുന്നറിയിപ്പിന് ശേഷം വേണു സംവിധാനം ചെയ്യുന്ന കാർബൺ.
മമത മോഹൻദാസ് നായികയായെത്തുന്ന ഈ ചിത്രം കാടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു ത്രില്ലർ ആണ്. ബോളിവുഡ് സംവിധായകനും രചയിതാവും സംഗീത സംവിധായകനുമായ വിശാൽ ഭരദ്വാജ് ആണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ. ബോളിവുഡ് ക്യാമറാമാൻ ആയ മലയാളി കെ യു മോഹനനാണ് ഈ ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിക്കുന്നത് എന്നതും കാർബൺ എന്ന ഫഹദ് ഫാസിൽ ചിത്രത്തിന്റെ പ്രത്യേകതയാണ്.
ഫഹദ് ഫാസിലിന്റെ അടുത്ത റിലീസ് തമിഴ് ചിത്രമായ വേലയ്ക്കാരൻ ആണ്. മോഹൻ രാജ സംവിധാനം ചെയ്ത ഈ ചിത്രം സെപ്റ്റംബർ അവസാന വാരം പ്രദർശനത്തിനെത്തും. ഈ ചിത്രത്തിൽ ഫഹദ് വില്ലനായാണ് അഭിനയിക്കുന്നത്. ഇത് കൂടാതെ മറ്റൊരു തമിഴ് ചിത്രത്തിലും ഫഹദ് അഭിനയിക്കുന്നുണ്ട് ഈ വർഷം എന്നാണ് വാർത്തകൾ. ത്യാഗരാജൻ കുമരസാമിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.