[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

നായകൻ സിനിമയുമായി സാമ്യതയുള്ള ഒട്ടേറെ രംഗങ്ങൾ മാലിക്കിൽ ഉള്ളതെന്തു കൊണ്ട്? ; ഫഹദ് ഫാസിൽ പറയുന്നു..!

മഹേഷ് നാരായണൻ സംവിധാനം ചെയ്തു ഫഹദ് ഫാസിൽ നായകനായി അഭിനയിച്ച പുതിയ ചിത്രമാണ് മാലിക്. മഹേഷ് നാരായണൻ തന്നെ രചിച്ച ഈ ചിത്രം വർഷങ്ങൾക്കു മുൻപ് കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ബീമാ പള്ളി വെടിവെപ്പിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു എടുത്ത ചിത്രമാണ്. അത്കൊണ്ട് തന്നെ ആമസോൺ പ്രൈം റിലീസ് ആയി എത്തിയ ഈ ചിത്രം മികച്ച പ്രതികരണങ്ങൾക്കൊപ്പം തന്നെ ഒട്ടേറെ വിമർശനങ്ങളും നേരിട്ടു. ചരിത്രത്തെ വളച്ചൊടിച്ചു എന്നും രാഷ്ട്രീയപരമായ വെള്ള പൂശൽ നടത്തി എന്നൊക്കെ ഉള്ള ആരോപണങ്ങൾ ആണ് ഈ ചിത്രം നേരിട്ടത്. അതിനോടൊപ്പം തന്നെ പ്രേക്ഷകർ കണ്ടെത്തിയ ഒന്നാണ് 1987 ഇൽ കമൽ ഹാസനെ നായകനാക്കി മണി രത്‌നം ഒരുക്കിയ ക്ലാസിക് ചിത്രമായ നായകനുമായി മാലിക്കിന് ഉള്ള സാമ്യം. കമൽ ഹാസന് മികച്ച നടനുള്ള ദേശീയ പുരസ്‍കാരം നേടിക്കൊടുത്ത ഇതിലെ കേന്ദ്ര കഥാപാത്രവുമായി മാലിക് എന്ന ചിത്രത്തിലെ ഫഹദ് അവതരിപ്പിച്ച സുലൈമാൻ എന്ന കഥാപാത്രത്തിന് ഉള്ള സാമ്യതകൾ സീനുകൾ എണ്ണി പറഞ്ഞു കൊണ്ട് പ്രേക്ഷകർ മുന്നോട്ടു വന്നിരുന്നു. അതിനെക്കുറിച്ച് ഫഹദ് ഫാസിലിനോട് തന്നെ ഒരു ഓൺലൈൻ അഭിമുഖത്തിൽ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ മറുപടിയും ശ്രദ്ധേയമായിരുന്നു.

ആ സാമ്യതകൾ വരാൻ കാരണം, നായകൻ എന്ന സിനിമ ഒരു നടൻ എന്ന നിലയിൽ തന്നിലും സംവിധായകൻ/ രചയിതാവ് എന്ന നിലയിൽ മഹേഷ് നാരായണിലും ഉണ്ടാക്കിയ സ്വാധീനം അത്ര വലുതായതു കൊണ്ടാണെന്നു ഫഹദ് പറയുന്നു. നായകൻ എന്ന ചിത്രം ഒരുക്കിയ അതേ വിഭാഗത്തിൽ പെടുന്ന ഒരു ചിത്രമാണ് മാലിക്കും. അത്കൊണ്ട് തന്നെ ആ വിഭാഗത്തിലെ ക്ലാസിക് ആയി മാറിയ നായകനുമായി സാമ്യത ഉള്ള ഒരുപാട് സീനുകൾ മാലിക്കിൽ വരുന്നത് സ്വാഭാവികമാണ് എന്നും അതൊളിച്ചു വെക്കാനാവില്ല എന്നും ഫഹദ് ഫാസിൽ പറഞ്ഞു. ഒരു നടനെന്ന നിലയിൽ കമൽ ഹാസന്റെ നായകനിലെ പ്രകടനത്തിന്റെ സ്വാധീനം സുലൈമാൻ മാലിക് എന്ന കഥാപാത്രമായി അഭിനയിച്ച തന്റെ പ്രകടനത്തിലും വന്നിട്ടുണ്ടാകാം എന്നും ഫഹദ് വ്യക്തമാക്കി. മാലിക് എന്ന ചിത്രമൊരുക്കാനുള്ള തന്റെ ഏറ്റവും വലിയ പ്രചോദനങ്ങളിൽ ഒന്ന് നായകൻ എന്ന ചിത്രമായിരുന്നു എന്ന് സംവിധായകൻ മഹേഷ് നാരായണനും വ്യക്തമാക്കിയിട്ടുണ്ട്.

ഫോട്ടോ കടപ്പാട്: AJ Joji

webdesk

Recent Posts

ത്രില്ലടിപ്പിക്കാൻ നവ്യ നായർ- സൗബിൻ ഷാഹിർ- റത്തീന ചിത്രം; “പാതിരാത്രി” ട്രെയ്‌ലർ പുറത്ത്..

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്ത്.…

15 hours ago

ഷെയിൻ നിഗത്തിൻ്റെ സിനിമ സൂപ്പർഹിറ്റാവുന്നതിൽ അസ്വസ്ഥത ആർക്കാണ്? സോഷ്യൽ മീഡിയ പോസ്റ്റുമായി നിർമാതാവ് സന്തോഷ് ടി കുരുവിള

ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത, ഷെയിൻ നിഗത്തിൻ്റെ ഇരുപത്തിയഞ്ചാമത് ചിത്രമായ 'ബൾട്ടി' നിറഞ്ഞ സദ്ദസുകളിൽ പ്രദർശനം തുടരുകയാണ്. സൈലൻ്റായി വന്ന്…

1 week ago

മമ്മൂട്ടി – മോഹൻലാൽ – മഹേഷ് നാരായണൻ – ആൻ്റോ ജോസഫ് ചിത്രം “പാട്രിയറ്റ്” ടൈറ്റിൽ ടീസർ പുറത്ത്

മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.…

1 week ago

കുടുംബസമേതം കാണാൻ പറ്റിയ ‘അവിഹിതം’ എത്തുന്നു ഒക്ടോബർ 10ന്..

സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ്…

1 week ago

കിഷ്കിന്ധ കാണ്ഡത്തിനു ശേഷം ദിൻജിത് അയ്യത്താനും ബാഹുൽ രമേശും വീണ്ടും ഒന്നിക്കുന്നു, നായകൻ സന്ദീപ് പ്രദീപ്.

പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത്…

1 week ago

ചാത്തനോ മാടനോ അതോ മറുതയോ; ആകാംഷയുണർത്തി ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്’ പ്രോമോ സീൻ..

മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്' എന്ന റൊമാൻ്റിക്…

1 week ago

This website uses cookies.