അല്ലു അർജുൻ നായകനായ പുഷ്പ 2 ട്രൈലെർ രണ്ടു ദിവസം മുൻപാണ് പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ആദ്യ ഭാഗത്തേക്കാള്‍ വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന’പുഷ്പ 2 ദി റൂളി’ല്‍ അല്ലു അർജുനൊപ്പം നിർണായക വേഷത്തിൽ ഫഹദ് ഫാസിലും ഉണ്ട്. വലിയ ബഡ്ജറ്റിൽ ഒരു പക്കാ ആക്ഷൻ എൻ്റർടൈയ്നർ ഒരുക്കിയ ചിത്രത്തിൽ ആദ്യ ഭാഗത്തേതിനേക്കാൾ വലിയ ഒരു ഫഹദ് ഫാസിൽ ഷോ തന്നെ കാണാൻ സാധിക്കുമെന്നാണ് ട്രൈലെർ സൂചിപ്പിക്കുന്നത്.
ഇപ്പോഴിതാ ആ വാർത്ത ശരിവെക്കുകയാണ് നടിയും ഫഹദിന്റെ ഭാര്യയുമായ നസ്രിയ. തന്റെ ഏറ്റവും പുതിയ റിലീസ് ആയ സൂക്ഷ്മദർശിനിയുടെ പ്രമോഷൻ പരിപാടികളിൽ പങ്കെടുക്കവെയാണ് പുഷ്പ 2 ലെ ഫഹദിനെ കുറിച്ച് നസ്രിയ സംസാരിച്ചത്. പുഷ്പ ആദ്യഭാഗത്തേക്കാൾ പുഷ്പ 2 ലാണ് ഫഹദ് ഫാസിൽകൂടുതൽ ഉള്ളതെന്ന് നസ്രിയ പറയുന്നു. പുഷ്പ 1 ഫഹദ് കഥാപാത്രത്തിന്റെ ഒരു ഇൻട്രോ മാത്രമാണ് നമ്മുക്ക് തന്നതെങ്കിൽ, പുഷ്പ 2 ലാണ് യഥാർത്ഥ ഫഹദ് ഫാസിൽ ഷോ കാണാൻ സാധിക്കുക എന്നാണ് നസ്രിയ പറയുന്നത്.
ഭൻവർ സിംഗ് ഷെഖാവത് എന്ന വില്ലൻ കഥാപാത്രമായാണ് ഫഹദ് ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. അല്ലു അർജുനും ഫഹദ് ഫാസിലും കൂടാതെ രശ്മിക മന്ദാന, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സാണ് പുഷ്പ 2 നിർമിക്കുന്നത്. ഡിസംബർ അഞ്ചിന് ചിത്രം ആഗോള റിലീസായി എത്തും.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
ധ്യാൻ ശ്രീനിവാസനും കുറെ ഓട്ടോ റിക്ഷാ തൊഴിലാളികളും ചേർന്ന് മൊബൈൽ ഫോൺ കാണുന്ന ചിത്രമാണ് തൊഴിലാളി ദിനത്തിൽ ചിത്രത്തിൻ്റ അണിയറ…
This website uses cookies.