മലയാള സിനിമയിലെ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സമ്മനിച്ച വമ്പൻ നിർമ്മാണ/ വിതരണ കമ്പനിയാണ് സ്വർഗ്ഗചിത്ര. സ്വർഗ്ഗചിത്ര അപ്പച്ചൻ എന്ന പേരിൽ മലയാള സിനിമയിലും സിനിമാ പ്രേമികൾക്കിടയിലും പ്രശസ്തനായ പിണക്കാട്ടു ഡി എബ്രഹാം നേതൃത്വം നൽകുന്ന ഈ ബാനർ നമ്മുക്ക് 1980 കൾ മുതൽ സമ്മാനിച്ചത് നിത്യഹരിതമായ ചിത്രങ്ങളാണ്. മണിവത്തൂരിലെ ആയിരം ശിവരാത്രികൾ, രാംജി റാവു സ്പീകിംഗ്, എന്റെ സൂര്യപുത്രിക്ക്, ഗോഡ്ഫാദർ, വിയറ്റ്നാം കോളനി, മണിച്ചിത്രത്താഴ്, അനിയത്തിപ്രാവ്, ഫ്രണ്ട്‌സ്, വേഷം എന്നിവയൊക്കെ സ്വർഗ്ഗചിത്രയുടെ ബാനറിൽ അപ്പച്ചൻ നിർമ്മിച്ച സൂപ്പർഹിറ്റ് ചിത്രങ്ങളാണ്. ഇത് കൂടാതെ ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ വിതരണവും അദ്ദേഹം നടത്തിയിട്ടുണ്ട്.
താൻ നിർമ്മിച്ച ചിത്രങ്ങൾ കൂടാതെ അദ്ദേഹം വിതരണം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ് ഇൻ ഹരിഹർ നഗർ, പപ്പയുടെ സ്വന്തം അപ്പൂസ്, കാബൂളിവാല, ചന്ദ്രലേഖ, ആറാം തമ്പുരാൻ, അയാൾ കഥയെഴുതുകയാണ്, ഉസ്താദ്, നരസിംഹം, ദൈവത്തിന്റെ മകൻ, രാവണപ്രഭു, കാക്കകുയിൽ, റൺവേ, സേതുരാമയ്യർ സിബിഐ, വെള്ളിനക്ഷത്രം എന്നിവ. കഴിഞ്ഞ വർഷം റിലീസ് ചെയ്ത മമ്മൂട്ടി- കെ മധു ചിത്രമായ സിബിഐ 5 ആണ് അദ്ദേഹം അവസാനമായി നിർമിച്ച് വിതരണം ചെയ്ത ചിത്രം. ഇപ്പോഴിതാ താൻ ഇനി ചെയ്യാൻ പോകുന്ന ചിത്രത്തെ കുറിച്ചുള്ള സൂചനയും ഒരു മാധ്യമ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് അപ്പച്ചൻ.
താൻ അഡ്വാൻസ് കൊടുത്തിരിക്കുന്ന ഒരേയൊരു നടൻ ഫഹദ് ഫാസിലാണെന്നും, ആ ചിത്രം സംവിധാനം ചെയ്യാൻ ഫഹദ് നിർദേശിച്ച പേര് സൗബിൻ ഷാഹിറിന്റെ ആണെന്നും അപ്പച്ചൻ വെളിപ്പെടുത്തി. പറ്റിയ കഥ കയ്യിൽ ഇല്ലാത്തത് കൊണ്ട് തന്നെ, ഫഹദിന് ചേർന്ന ഒരു കഥ തിരയുന്ന തിരക്കിലാണിപ്പോൾ തങ്ങളെന്നും, എല്ലാം വിചാരിച്ച പോലെ വന്നാൽ, അല്പം വൈകിയാണെങ്കിലും സ്വർഗ്ഗചിത്രയുടെ ബാനറിൽ ഒരു ഫഹദ് ഫാസിൽ ചിത്രം സംഭവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മോഹൻലാലും മമ്മൂട്ടിയും കഴിഞ്ഞാൽ ഏത് സങ്കീർണമായ കഥാപാത്രവും ചെയ്ത് ഫലിപ്പിക്കാൻ കഴിവുള്ള നടൻ ഫഹദ് ഫാസിലാണെന്നും അദ്ദേഹം പറഞ്ഞു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.