തമിഴ് യുവതാരം ശിവകാര്‍ത്തികേയന്‍ നായകനാകുന്ന പുതിയ ചിത്രം വെലൈക്കാരന്‍ മലയാളികളും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ്. ഫഹദ് ഫാസില്‍ എന്ന അതുല്യ നടനും വെലൈക്കാരന്‍റെ ഭാഗം ആകുന്നു എന്നതാണ് മലയാളികള്‍ക്ക് ഇടയിലും വെലൈക്കാരന്‍ ശ്രദ്ധാകേന്ദ്രം ആകുന്നത്.
മലയാളത്തിലെ യുവതാരങ്ങളിലെ മികച്ച നടന്‍ എന്ന പേര് നേടിയ ഫഹദിന്‍റെ ആദ്യ തമിഴ് ചിത്രം കൂടിയാണ് വെലൈക്കാരന്‍. വില്ലന്‍ വേഷത്തിലാണ് ചിത്രത്തില്‍ ഫഹദ് ഫാസില്‍ എത്തുന്നത്.
ഫഹദ് ഫാസിലിന് ഒപ്പമുള്ള അഭിനയത്തിലൂടെ ഒട്ടേറെ പാഠങ്ങള്‍ തനിക്ക് പഠിക്കാന്‍ കഴിഞ്ഞു എന്ന്‍ ശിവകാര്‍ത്തികേയന്‍ പറയുന്നു. ഫഹദിന്‍റെ ചിത്രത്തിലെ പ്രകടനം ഏറെ ശ്രദ്ധ നേടുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ കരുതുന്നത്.
തനി ഒരുവന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മോഹന്‍ രാജയാണ് വെലൈക്കാരന്‍ സംവിധാനം ചെയ്തിരിക്കുന്നത്. തന്‍റെ കരിയറില്‍ ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് വെലൈക്കാരന്‍ എന്നാണ് സംവിധായകന്‍ ഇന്‍റര്‍വ്യൂകളില്‍ പറയുന്നത്.
ഈ മാസം 22ന് ചിത്രം വേള്‍ഡ് വൈഡായി റിലീസ് ചെയ്യും. ചിത്രം കേരളത്തില്‍ വിതരണത്തിന് എടുത്തിരിക്കുന്നത് ഈ4 എന്‍റര്‍ടൈന്‍മെന്‍റ് ആണ്.
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
ധ്യാൻ ശ്രീനിവാസനും കുറെ ഓട്ടോ റിക്ഷാ തൊഴിലാളികളും ചേർന്ന് മൊബൈൽ ഫോൺ കാണുന്ന ചിത്രമാണ് തൊഴിലാളി ദിനത്തിൽ ചിത്രത്തിൻ്റ അണിയറ…
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
This website uses cookies.