ഇൻഡസ്‌ട്രിയിലെ പഴയകാല സൂപ്പർഹിറ്റ് ചിത്രങ്ങൾ പിൽക്കാലത്ത് റീമേക്ക് ചെയ്ത് ഇറക്കുന്ന പതിവ് അന്യ ഭാഷകളിലാണ് കൂടുതലായും കാണാൻ സാധിക്കുക. മലയാളത്തിൽ വളരെ ചുരുക്കം സിനിമകൾ മാത്രമാണ് അത്തരത്തിൽ കാണാൻ സാധിക്കുകയുള്ളൂ. നിദ്ര, രതിനിർവേദം തുടങ്ങിയ ചിത്രങ്ങൾ പുതിയ തലമുറയിൽ വ്യത്യസ്ത രീതിയിൽ ചിത്രീകരിച്ചു ഇറക്കിയെങ്കിലും വലിയ സ്വീകാരിതയും വിജയവും കരസ്ഥമാക്കാൻ സാധിച്ചില്ല. അടുത്തിടെ ഒരു അഭിമുഖത്തിൽ നടൻ ഫഹദ് ഫാസിൽ 1982ൽ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രമായ യവനികയുടെ റീമേക്ക് റൈറ്റ്സ് സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ട് എന്ന് പുറത്തുവിടുകയുണ്ടായി.
കെ. ജി ജോർജ് സംവിധാനം ചെയ്ത യവനിക ത്രില്ലിംഗ് മിസ്റ്ററി – മർഡർ ജോണറിലായിരുന്നു അണിയിച്ചൊരുക്കിയിരുന്നത്. മമ്മൂട്ടി , ഭരത് ഗോപി, ജലജ, വേണു നാഗവള്ളി തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു. കെ.ജി ജോർജിന്റെ കഥ പറച്ചിലും സംവിധാനവും കാലത്തിന് മുന്നേ സഞ്ചരിച്ച ഒരു കൾട്ട് ചിത്രം എന്ന നിലയിലായിരുന്നു വാഴ്ത്തപ്പെട്ടിരുന്നത്.
യവനികയുടെ റീമേക്ക് അവകാശം സ്വന്തമാക്കുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണെന് ഫഹദ് ഫാസിൽ അഭിമുഖത്തിൽ സൂചിപ്പിക്കുകയുണ്ടായി. യവനികയെ ആസ്പദമാക്കി ഒരു ബുക്ക് അണിയറയിൽ ഒരുങ്ങുകയാണ്. പഴയകാല മലയാള സിനിമയിലെ മികച്ച സൃഷ്ട്ടികളെ കുറിച്ചും അഭിമുഖത്തിൽ ഫഹദ് ഫാസിൽ വ്യക്തമാക്കി. കെ.ജി ജോർജിന്റെ മറ്റ് ചിത്രങ്ങളായ ആദാമിന്റെ വാരിയെല്ല്, ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്, ഈ കണ്ണി കൂടി തുടങ്ങിയ ചിത്രങ്ങളെ കുറിച്ചും ഫഹദ് പരാമര്ശിക്കുകയുണ്ടായി.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.