[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മലയാള സിനിമയെ വിലക്ക് വാങ്ങാന്‍ ശ്രമിക്കുകയാണോ ആഷിഖ് അബു?’; വൈറലായി ഫേസ്ബുക് കുറിപ്പ്..!

മലയാള സിനിമയിലെ പ്രശസ്ത സംവിധായകരിൽ ഒരാളാണ് ആഷിഖ് അബു. ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രീയപ്പെട്ട സംവിധായകരിൽ ഒരാളായി മാറാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. സംവിധായകൻ എന്ന നിലയിൽ മാത്രമല്ല, നിർമ്മാതാവ് ആയും നടൻ ആയുമെല്ലാം ആഷിഖ് അബു തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. വാരിയം കുന്നൻ, നാരദൻ തുടങ്ങി ഒരുപിടി മികച്ച പ്രൊജെക്ടുകൾ സംവിധാനം ചെയ്യാനൊരുങ്ങുന്ന ആഷിഖ് അബു തന്റെ പ്രൊഡക്ഷൻ ബാനറിൽ ഒന്നിലധികം ചിത്രങ്ങൾ നിർമ്മിക്കാനുമുള്ള പുറപ്പാടിലാണ്. ഇപ്പോഴിതാ ആഷിഖ് അബു എന്ന സംവിധായകനെ കുറിച്ച് ഒരു പ്രശസ്ത ഫേസ്ബുക് സിനിമാ ഗ്രൂപ്പിൽ മുഹമ്മദ് റാസിഖ് എന്ന സിനിമാ പ്രേമി എഴുതിയ ഒരു കുറിപ്പാണു വൈറലാവുന്നത്. നിലവിലെ മലയാള സിനിമയെ മൊത്തം വിലക്ക് വാങ്ങുവാനാണോ ആഷിഖ് അബു എന്ന ഫിലിം മേക്കര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത് എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു എന്ന വാചകത്തോടെയാണ് റസാഖിന്റെ കുറിപ്പ് തുടങ്ങുന്നത്.

റസാഖിന്റെ വാക്കുകളുടെ പൂർണ്ണ രൂപം ഇപ്രകാരം, നിലവിലെ മലയാള സിനിമയെ മൊത്തം വിലക്ക് വാങ്ങുവാനാണോ (ഓവര്‍ ആയി ഒന്ന് പൊലിപ്പിക്കുന്നതാണ്) ആഷിഖ് അബു എന്ന ഫിലിം മേക്കര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത് എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു. എന്തെന്നാല്‍ ഈ കോവിഡ് കാലഘട്ടത്തില്‍ പലരും, പ്രത്യേകിച്ചു സിനിമാ മേഖലയില്‍ വന്‍ തകര്‍ച്ച വര്‍ധിച്ചു വരുന്നു എന്ന് പറയുന്ന ഈ സാഹചര്യത്തില്‍ ആഷിഖ് അബു ഇടവേളകളില്ലാതെ ഓരോ സിനിമയും അനൗന്‍സ് ചെയ്തു കൊണ്ടിരിക്കുകയാണ്. സിനിമ അനൗന്‍സ് ചെയ്യുന്ന കാര്യത്തില്‍ സാക്ഷാല്‍ രാം ഗോപാല്‍ വര്‍മയെ പോലും എനിക്ക് തോല്പിക്കാന്‍ സാധിക്കും എന്ന മട്ടില്‍ ആണ് ആഷിഖ് ഓരോ സിനിമയും അനൗന്‍സ് ചെയ്യുന്നത്. അതിപ്പോ ഡയറക്ടര്‍ ആയും പ്രൊഡ്യൂസര്‍ ആയും കളം മൊത്തം ആഷിഖിന്റെ കയ്യില്‍. കൂടെ ഉള്ളത് ആണെങ്കിലോ മലയാള സിനിമയെ ആകെ മൊത്തത്തില്‍ നിയന്ത്രിക്കുന്നു എന്നു കരുതുന്ന മലപ്പുറം സിനിമാറ്റിക്ക് യൂണിവേഴ്സിലെ തന്നെ പ്രഗത്ഭന്മാരും കൊച്ചിന്‍ ലോബിയിലെ പഴയ സുഹൃത്തുക്കളും.

മുന്‍പ് സ്വര്‍ണ കടത്ത് കേസും മറ്റും വാര്‍ത്ത ആയപ്പോള്‍ ആണെന്ന് തോന്നുന്നു ഒരു വാര്‍ത്ത പൊങ്ങി വന്നത് ഈ അവസരത്തില്‍ ഓര്‍ത്തു പോകുന്നു. മലയാള സിനിമയില്‍ ഇവര്‍ നടത്തുന്ന നിക്ഷേപങ്ങള്‍ കൊച്ചിയുമായി ബന്ധപ്പെട്ട സിനിമാ പ്രവര്‍ത്തകര്‍ മുഖേന ആണ് നടന്നതെന്നും ഒക്കെ വാര്‍ത്ത വന്നെന്നു തോന്നുന്നു (വാര്‍ത്ത ആണോ ഗോസിപ് ആണോ എന്നൊന്നും കൃത്യമായി അറിവില്ല). എന്തായാലും ഇതൊക്കെ കൂട്ടി വായിക്കുമ്പോള്‍ ചെറിയ ചെറിയ സംശയങ്ങള്‍ പൊങ്ങി വരുന്നുണ്ട്. അസ് യൂഷ്വല്‍ മലയാളി കുത്തിതിരിപ്പ് തന്നെ ആന്നെന്നും നിങ്ങള്‍ക്ക് തോന്നിയേക്കാം. അങ്ങനെ തോന്നിയാലും തെറ്റ് പറയാനാകില്ല. നിലവില്‍ ആഷിഖ് അബുവിന്റേതായി (ഡയറക്ടര്‍ / പ്രൊഡ്യൂസര്‍) വരാന്‍ പോകുന്നു എന്ന് കേട്ട സിനിമകള്‍ ഏതൊക്കെയാണ് എന്നൊന്ന് നോക്കാം. നാരദന്‍ സംവിധാനം: ആഷിഖ് അബു പ്രൊഡക്ഷന്‍ :- ആഷിഖും റിമയും സന്തോഷ് ടി കുരുവിളയും ചേര്‍ന്ന്, പാര്‍ട്ടി സംവിധാനവും തിരക്കഥയും വിനായകന്‍, പ്രൊഡക്ഷന്‍ ആഷിഖും റിമ കല്ലിങ്കലും ചേര്‍ന്ന്. തല്ലുമാല സംവിധാനം മുഹ്സിന്‍ പരാരി പ്രൊഡക്ഷന്‍ ആഷിഖ് അബുവും റിമാ കല്ലിങ്കലും ചേര്‍ന്ന്. തിരക്കഥ മുഹ്സിന്‍ പെരാരിയും അഷറഫ് ഹംസയും ചേര്‍ന്ന്. മെയിന്‍ ലീഡ് ടോവിനോ തോമസ്, സൗബിന്‍ ഷാഹിര്‍.

ഹാഗര്‍ സംവിധാനം ഹര്‍ഷദ് (ഉണ്ട റൈറ്റര്‍) പ്രൊഡക്ഷന്‍ ആഷിഖ് അബു, റിമ കല്ലിങ്കല്‍, മെയിന്‍ ലീഡ്: റിമാ കല്ലിങ്കല്‍, ഷറഫുദ്ദീന്‍. വാര്യം കുന്നന്‍ സംവിധാനം ആഷിഖ് അബു പ്രൊഡക്ഷന്‍ സിക്കന്ദര്‍, മൊയ്ദീന്‍, തിരക്കഥ ഹര്‍ഷാദ്, മെയിന്‍ ലീഡ്: പൃഥ്വിരാജ് ദേവാങ്കണങ്ങള്‍ കയ്യൊഴിഞ്ഞ താരകം സംവിധാനം ആഷിഖ് അബു, തിരക്കഥ മുഹ്സിന്‍ പരാരി. സാനു ജോണ്‍ വര്‍ഗീസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമ പ്രൊഡക്ഷന്‍ ആഷിഖ് അബുവും സന്തോഷ് ടി കുരുവിളയും ചേര്‍ന്ന്. ബിജുമേനോനും പാര്‍വതി തിരുവോത്തും മെയിന്‍ ലീഡ്. ഈ അടുത്ത് സക്കറിയ സംവിധാനം ചെയ്തു മിഹ്സിനും സക്കറിയയും ചേര്‍ന്നു തിരക്കഥ രചിച്ച ഹലാല്‍ ലൗ സ്റ്റോറി നിര്‍മ്മിച്ചതും ആഷിഖ് അബു റിമാ കല്ലിങ്കല്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു. മായാനദിയും, 22 ഫീമെയില്‍ കോട്ടയവും, മഹേഷിന്റെ പ്രതികാരവും, റാണി പത്മിനിയും വൈറസും, ഈ മ യൗ ഉം അടക്കം ആഷിഖ് അബു സംവിധാനം ചെയ്തതും പ്രൊഡ്യൂസ് ചെയ്തതുമായ കുറേ നല്ല സിനിമകളുമൊക്കെ സ്മരിക്കുമ്പോള്‍ മലയാള സിനിമയില്‍ ഇവരുടെ സംഭാവനകള്‍ നല്ല രീതിയില്‍ ഇനിയും ഉണ്ടാകട്ടെ എന്നാശംസിക്കുന്നു.

webdesk

Recent Posts

എൻ‌വി‌ബി ഫിലിംസ് – സോനാക്ഷി സിൻഹ ചിത്രം ‘നികിത റോയ്’ റിലീസ് മെയ് 30 ന്

എൻ‌വി‌ബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…

1 hour ago

അന്ന് ‘പറയുവാൻ ഇതാദ്യമായ്…’ ഇന്ന് ‘മിന്നൽവള കൈയിലിട്ട..’; നരിവേട്ട ഗാനം ട്രെൻഡിങ്ങിൽ..

ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…

3 hours ago

നരിവേട്ടയിലെ ആദ്യഗാനം പുറത്തിറങ്ങി; “മിന്നൽവള” പുറത്തിറക്കി പൃഥ്വിരാജ് സുകുമാരൻ ..

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…

3 days ago

ദീപക്കേട്ടനാണ് താരം; ആലപ്പുഴ ജിംഖാനയിലെ ഗണപതിയെ ഏറ്റെടുത്തു പ്രേക്ഷകർ..

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…

3 days ago

മരണമാസിനു ആർപ്പു വിളിച്ച് ജിംഖാനയിലെ പിള്ളേർ; ഇത് മലയാള സിനിമയിൽ മാത്രം കാണുന്ന സൗഹൃദ കൂട്ടായ്മ..

ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…

3 days ago

നിവിൻ പോളിയുടെ വിഷു ആഘോഷം “ബേബി ഗേൾ”ന്റെ സെറ്റിൽ, തന്റെ നായകനെ വരവേറ്റ് സംവിധായകൻ അരുൺ വർമ്മയും കൂട്ടരും

നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ്‌ കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…

5 days ago

This website uses cookies.