ഉലക നായകൻ കമൽ ഹാസൻ നായകനായ വിക്രം എന്ന മാസ്സ് എന്റെർറ്റൈനെർ ഇന്നാണ് ആഗോള റിലീസായെത്തിയത്. സൂപ്പർ ഹിറ്റ് സംവിധായകൻ ലോകേഷ് കനകരാജ് ഒരുക്കിയ ഈ ചിത്രം ആദ്യ ഷോ കഴിഞ്ഞപ്പോൾ മുതൽ അതിഗംഭീര പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. പ്രേക്ഷകരും നിരൂപകരും ഒരുപോലെ പറയുന്നത് വിക്രം തീയാണെന്നാണ്. ആണ്ടവർ കമൽ ഹാസൻ നടത്തിയത് ഗംഭീര തിരിച്ചു വരവാണെന്നും ഈ മാസ്സ് ആക്ഷൻ ചിത്രം റെക്കോർഡ് വിജയം നേടുമെന്നും ട്രേഡ് അനലിസ്റ്റുകളും പറയുന്നു. ഇന്ത്യക്ക് അകത്തും പുറത്തുമുള്ള, വിക്രം പ്രദർശിപ്പിക്കുന്ന തീയേറ്ററുകൾ ഇപ്പോൾ പൂരപ്പറമ്പുകളാണ്. ആദ്യം മുതൽ അവസാനം വരെ കിടിലൻ ആക്ഷൻ കൊണ്ടും, പഞ്ച് ഡയലോഗുകൾ കൊണ്ടും രോമാഞ്ചം നൽകുന്ന കഥാ സന്ദർഭങ്ങൾ കൊണ്ടും പ്രേക്ഷകരെ ത്രസിപ്പിക്കുകയാണ് വിക്രമെന്നു തീയേറ്ററുകളിൽ നിന്നുള്ള പ്രതികരണങ്ങൾ സൂചിപ്പിക്കുന്നു.
അഭൂതപൂർവമായ തിരക്കനുഭവപ്പെടുന്ന തീയേറ്ററുകളിൽ റിപ്പീറ്റ് ഓഡിയൻസ് ആദ്യദിനം തന്നെ വന്നു തുടങ്ങിയെന്നും വാർത്തകൾ പറയുന്നുണ്ട്. കമൽ ഹാസന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായി വിക്രം മാറുമെന്നാണ് സൂചന. മാനഗരം, കൈതി, മാസ്റ്റർ എന്നീ ബ്ലോക്ക്ബസ്റ്ററുകൾ ഒരുക്കിയ ലോകേഷ് കനകരാജ് സംവിധാനം ചെയ്ത നാലാമത്തെ ചിത്രമാണ് വിക്രം. കമൽ ഹാസൻ കൂടാതെ, മലയാളി താരം ഫഹദ് ഫാസിൽ, മക്കൾ സെൽവൻ വിജയ് സേതുപതി, ചെമ്പൻ വിനോദ്, കാളിദാസ് ജയറാം, നരെയ്ൻ, അർജുൻ ദാസ്, ഹാരിഷ് ഉത്തമൻ എന്നിവരും, അതിഥി വേഷത്തിൽ നടിപ്പിൻ നായകൻ സൂര്യയും ഇതിലെത്തുന്നുണ്ട് . സംവിധായകനും രത്‌നകുമാറും ചേർന്ന് രചിച്ച ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് അനിരുദ്ധ് രവിചന്ദർ, ക്യാമറ ചലിപ്പിച്ചത് മലയാളിയായ ഗിരീഷ് ഗംഗാധരൻ, എഡിറ്റ് ചെയ്തിരിക്കുന്നത് ഫിലോമിൻ രാജ് എന്നിവരാണ്.
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് 'ഹലോ മമ്മി'. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ…
This website uses cookies.