നവാഗതനായ ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രം തീയേറ്ററുകളിൽ എത്താൻ ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളു. ആന്റണി വർഗീസ് നായകനായി എത്തുന്ന ഈ ചിത്രം ഇപ്പോഴേ വമ്പൻ ഹൈപ്പ് ആണ് സൃഷ്ടിച്ചിരിക്കുന്നത്. മാത്രമല്ല ഈ ചിത്രത്തിലെ ഓരോ പുതിയ പോസ്റ്ററുകളും പുറത്തു വരുമ്പോഴും പ്രേക്ഷകരുടെ പ്രതീക്ഷകൾ ഏറുകയാണ് എന്ന് തന്നെ പറയാം. മലയാള സിനിമാ പ്രേമികൾ ഈ സീസണിൽ ഏറ്റവും അധികം കാത്തിരിക്കുന്ന ചിത്രമാണിതെന്നു നിസംശയം പറയാം നമ്മുക്ക്.
2.4 മില്യൺ വ്യൂസ് നേടിയ തകർപ്പൻ മോഷൻ പോസ്റ്റർ, പ്രതീക്ഷകൾ ഏറെ നൽകുന്ന കിടിലൻ പോസ്റ്ററുകൾ, അതിനെല്ലാം മേലെ നിൽക്കുന്ന 1 മില്യൺ വ്യൂസ് നേടിയ കിടു ട്രെയ്‌ലറും. സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ ഈ ട്രെയിലറിന് പുറമെ വമ്പൻ പ്രേക്ഷക ശ്രദ്ധ നേടിയ ഇതിന്റെ മാസ്സ് പോസ്റ്ററുകളും ഈ ചിത്രത്തെ വമ്പൻ പ്രതീക്ഷയോടെ കാത്തിരിക്കാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്നുണ്ട്. ഓരോന്നൊന്നൊര പടം ആയിരിക്കും സ്വാതന്ത്ര്യം അർദ്ധ രാത്രിയിൽ എന്നാണ് പ്രേക്ഷകർ ഇപ്പോഴേ പറയുന്നതും പ്രതീക്ഷിക്കുന്നതും .
ചെമ്പൻ വിനോദ്, വിനായകൻ , ലിജോ ജോസ് പെല്ലിശ്ശേരി എന്നിവരും നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സൂര്യ സിനിമയുടെ ബാനറിൽ ബി സി ജോഷി, ആർ ഡി ഇല്ല്യൂമിനേഷന്റെ ബാനറിൽ ബി ഉണ്ണികൃഷ്ണൻ, സംവിധായകനായ ലിജോ ജോസ് പെല്ലിശേരി, നടനായ ചെമ്പൻ വിനോദ് ജോസ് എന്നിവർ ചേർന്നാണ്. ഗിരീഷ് ഗംഗാധരൻ കാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തത് ഷമീർ മുഹമ്മദും ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് ജേക്സ് ബിജോയും ആണ്. ദിലീപ് കുര്യൻ തിരക്കഥ രചിച്ച ഈ ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയത് ദീപക് അലക്സാണ്ടർ ആണ്. അങ്കമാലി ഡയറീസിൽ ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാന സഹായി ആയിരുന്നു ഈ ചിത്രത്തിന്റെ സംവിധായകൻ ടിനു പാപ്പച്ചൻ.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.