മലയാളത്തിലെ തിരക്കുള്ള നായികയായി മാറിയിരിക്കുകയാണ് അനു സിത്താര. അനുവിന്റെ സിനിമാജീവിതത്തിൽ ഏറ്റവും മികച്ച കഥാപാത്രം രാമന്റെ ഏദന്‍തോട്ടത്തിലെ മാലിനി ആയിരുന്നു. ഇപ്പോൾ ‘ആന അലറലോടലറൽ’ എന്ന ചിത്രത്തിൽ വിനീത് ശ്രീനിവാസന്റെ നായികയായായി എത്തുകയാണ് അനു സിത്താര. ആദ്യമായാണ് ഈ ജോഡികൾ ഒന്നിക്കുന്നത്. മാലിനിക്ക് ശേഷം തനിക്ക് ഏറെ ഇഷ്ടപ്പെട്ട കഥാപാത്രമാണ് ‘ആന അലറലോടലറലി’ലെ പാർവതി എന്ന് അനുസിത്താര വ്യക്തമാക്കിയിരുന്നു.
ഹാഷിം എന്ന കഥാപാത്രത്തെയാണ് വിനീത് ശ്രീനിവാസൻ ഇതിൽ അവതരിപ്പിക്കുന്നത്. വൈകുണ്ഠാപുരം ഗ്രാമത്തിലെത്തുന്ന ആനയുമായുള്ള ഹാഷിമിന്റെ സൗഹൃദവും പാർവ്വതിയുമായുള്ള പ്രണയവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ജാതിയുടെയോ മതത്തിന്റെയോ വേലിക്കെട്ടുകൾ ഇല്ലാതെയുള്ള ഒരു നിഷ്‌കളങ്ക പ്രണയമായിരിക്കും ഇത്. മലയാള സിനിമയിൽനിന്ന് മറ്റൊരു ഹിറ്റ് താരജോഡിയെ ആയിരിക്കും ഈ ചിത്രം സിനിമാപ്രേമികൾക്ക് സമ്മാനിക്കാൻ പോകുന്നത്.
ശേഖരൻകുട്ടി എന്ന ആനയാണ് ‘ആന അലറലോടലറലി’ലെ കേന്ദ്രകഥാപാത്രം. നന്തിലത്ത് അർജുനാണ് ശേഖരൻ കുട്ടി എന്ന ആനയായി എത്തുന്നത്. മാമുക്കോയ, വിജയരാഘവന്‍, വിശാഖ് നായര്‍, സുരാജ് വെഞ്ഞാറമൂട്, ധര്‍മ്മജന്‍, ഹരീഷ് കണാരൻ, തെസ്‌നി ഖാൻ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം പോയട്രി ഫിലിം ഹൗസിന്റെ ബാനറില്‍ സിബി തോട്ടുപുറം, നേവീസ് സേവ്യര്‍ എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസന്റെയും മനുമഞ്ജിത്തിന്റെയും വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ഷാൻ റഹ്മാനാണ്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.