ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന നല്ല സമയം എന്ന ചിത്രത്തിന്‍റെ ട്രെയിലറിനെതിരെ എക്സൈസ് വകുപ്പ് കേസെടുത്തു. ചിത്രത്തിന്‍റെ ട്രെയിലറില്‍ ലഹരി ഉപയോഗത്തെ പ്രോത്സഹിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് എക്സൈസ് സംവിധായകനും നിര്‍മാതാവിനും നോട്ടീസ് അയച്ചത്. കോഴിക്കോട് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ആണ് സംഭവത്തില്‍ കേസെടുത്തിരിക്കുന്നത്. ട്രെയിലറിനെതിരെ നിരവധി പരാധികള്‍ ലഭിച്ചുവെന്ന് ഇന്‍സ്പെര്ടര്‍ അറിയിച്ചു. കേരള അബ്ക്കാരി ചട്ടപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഇര്‍ഷാദ് അലി കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിന്‍റെ റിലീസ് ഡിസംബര്‍ 30 നാണ്. അഞ്ച് പുതുമുഖ നായികമാരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. നീന മധു, നോറ ജോണ്‍, ഗായത്രി ശങ്കര്‍, നന്ദന സഹദേവന്‍, സുവൈബത്തുല്‍ ആസ്ലിമിയ എന്നിവരാണ് പുതുമുഖ നായികമാര്‍. എ സെര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. കെജിസി സിനിമാസിന്‍റെ ബാനറില്‍ നവാഗതനായ കാന്തൂരാണ് നല്ല സമയം നിര്‍മിക്കുന്നത്.
ഒറ്റ രാത്രിയുടെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. സിനു സിദ്ധാര്‍ഥാണ് ചിത്രത്തിന്‍റെ ഛായഗ്രഹകന്‍. ഹാപ്പി വെഡ്ഡിങ്, ചങ്ക്സ്, ഒരു അഡാര്‍ ലൗവ്, ധമാക്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലുവിന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ചിത്രമാണ് നല്ല സമയം. ചിത്രത്തിന്‍റേതായി പുറത്തിറങ്ങിയ പ്രമോ ഗാനും ടീസറും ട്രെയിലറുമെല്ലാം ശ്രദ്ധേയമായിരുന്നു.
സിനിമയുടെ അഞ്ച് പുതുമുഖങ്ങളെ അവതരിപ്പിച്ച് പുറത്തിറക്കിയ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫീക്ക് ലുക്കില്‍ ഫ്രണ്ടുമായി എന്ന് തുടങ്ങുന്ന ഗാനത്തില്‍ മെറീന മൈക്കിളും ബിഗ് ബോസ് താരം ജാസ്മിന്‍ മൂസയും എത്തിയിരുന്നു.
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന്‍ ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന്‍ ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
This website uses cookies.