കഥപറയുമ്പോൾ, മാണിക്യക്കല്ല് തുടങ്ങിയ ചിത്രങ്ങളിലൂടെ വലിയ വിജയം നേടിയ സംവിധായകൻ എം. മോഹനൻ ചെറിയ ഇടവേളയ്ക്ക് ശേഷം സംവിധാനം ചെയ്ത ചിത്രമാണ് അരവിന്ദന്റെ അതിഥികൾ. ചിത്രത്തിൽ നായക കഥാപാത്രമായ മാധവനായി ശ്രീനിവാസൻ എത്തുന്നു തുല്യപ്രാധാന്യത്തോടെ മകൻ വിനീത് ശ്രീനിവാസൻ അരവിന്ദൻ എന്ന കഥാപാത്രമായും എത്തുന്നു. നിഖില വിമൽ ആണ് ചിത്രത്തിലെ നായിക ആയി എത്തുന്നത് അജു വർഗീസ്, ശാന്തി കൃഷ്ണ, ഉർവശി തുടങ്ങിയവർ ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളായി എത്തുന്നു.
മലയാളികൾ ഉൾപ്പെടെ വലിയ രീതിയിൽ ദർശനത്തിന് എത്തുന്ന മൂകാംബികയിൽ ഒരു ലോഡ്ജ് നടത്തി ജീവിക്കുന്ന രണ്ട് പേരുടെ കഥയാണ് ചിത്രം പറയുന്നത്. വർഷങ്ങളുടെ പഴക്കമുള്ള ഇവരുടെ ലോഡ്ജിന് സൗകര്യം കുറവായത് കൊണ്ട് തന്നെ വളരെ കഷ്ടപ്പെട്ട് ലോഡ്ജ് നടത്തി പോകുന്ന ആൾക്കാരാണ് ഇരുവരും. എങ്കിലും തങ്ങളുടെ പരിമിതികൾക്ക് ഉള്ളിലും അവർ അതിഥികളോട് നീതി പുലർത്താൻ ശ്രമിക്കുന്നവരാണ്.
മകന്റെ അച്ഛൻ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ശ്രീനിവാസനും വിനീത് ശ്രീനിവാസനും ഒന്നിക്കുമ്പോൾ മലയാളികൾ എന്ത് പ്രതീക്ഷിക്കുന്നുവോ അതെല്ലാം തന്നെ ആദ്യ പകുതിയിൽ നിന്ന് ലഭിക്കുന്നുണ്ട്. ഇരുവരുടെയും കോമ്പിനേഷൻ രംഗങ്ങൾ പഴയതിലും മികച്ചതാക്കി മാറ്റിയിട്ടുണ്ട്. മലയാളത്തിലെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളായ ഉർവശിയുടെ വലിയ തിരിച്ചു വരവ് ചിത്രത്തിലൂടെ കാണാനാകുന്നുണ്ട്. നായികയും മറ്റ് താരങ്ങളും എല്ലാവരും തന്നെ ആദ്യപകുതിയിൽ തങ്ങളുടെ കഥാപാത്രത്തെ തന്മയത്വത്തോടെ അവതരിപ്പിച്ചിട്ടുണ്ട്.
മറ്റ് ചിത്രങ്ങളിലെ പോലെ തന്നെ കുടുംബ കഥകൾ മികച്ച രീതിയിൽ അവതരിപ്പിക്കാനുള്ള സംവിധായകന്റെ കഴിവും മികച്ചു നിന്നു. അതിനോടൊപ്പം തന്നെ ചിത്രത്തിന് അദ്ദേഹത്തിന്റെ മറ്റ് ചിത്രങ്ങളെക്കാളും നല്ല ഫ്രഷ്നസ് അനുഭവപ്പെട്ടു എന്നു തന്നെ പറയാം. ചിത്രത്തിലെ ഗാനങ്ങളും അതിന് വളരെയധികം ഗുണം ചെയ്തിട്ടുണ്ട്. കുടുംബ പ്രേക്ഷകർക്കുള്ള മികച്ച ചിത്രമാണ് വന്നിരിക്കുന്നതെന്നാണ് ആദ്യപകുതി നൽകുന്ന സൂചനകൾ.
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
This website uses cookies.