മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ശരത് സന്തിത് സംവിധാനം ചെയ്ത പരോൾ പ്രദർശനം ആരംഭിച്ചു. സഖാവ് അലക്‌സ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത്. മമ്മൂട്ടിയെ കൂടാതെ ചിത്രത്തിൽ സിദ്ധിഖ്, സുധീർ കരമന, സുരാജ് വെഞ്ഞാറമൂട്, ഇനിയ തുടങ്ങിയവർ മറ്റ് കഥാപാത്രങ്ങളായി എത്തുന്നു.
ജയിലിലെ ഏവർക്കും പ്രിയങ്കരനായ മേസ്തിരി എന്നു വിളിക്കുന്ന സഖാവ് അലക്സിലൂടെയാണ് ചിത്രം വികസിക്കുന്നത്. ഗ്രാമത്തിലെ കർഷകനും പൊതുപ്രവർത്തകനുമായിരുന്ന അലസ്ക് തന്റെ ഭാര്യയും മകളുമൊത്ത് സന്തുഷ്ട ജീവിതം നയിക്കുന്ന ഒരാളാണ്. അതിനിടെ അദ്ദേഹത്തിന്റെ ജീവിതത്തിൽ സംഭവിച്ച ചില പ്രശനങ്ങളെ തുടർന്ന് ജയിലിൽ എത്തുന്നതാണ് പ്രധാന ഇതിവൃത്തം.
ജയിൽ വേഷങ്ങൾ എന്നും മനോഹരമാക്കിയ മമ്മൂട്ടിയുടെ മറ്റൊരു മികച്ച വേഷം തന്നെയാണ് സഖാവ് അലക്‌സും. ഇമോഷണൽ രംഗങ്ങളിലും ആക്ഷൻ മാസ്സ് രംഗങ്ങളിലുമുള്ള മമ്മൂട്ടിയുടെ കഴിവ് ചിത്രത്തിൽ നല്ല രീതിയിൽ ഉപയോഗിച്ചിട്ടുണ്ട്. ആദ്യ പകുതിയിലെ രണ്ട് ആക്ഷൻ രംഗങ്ങളും മികച്ചു നിന്നു. സുരാജ് വെഞ്ഞാറമൂട്, സുധീർ കരമന തുടങ്ങിയവരുടെ മികച്ച തിരിച്ചു വരവു കൂടിയാണ് ചിത്രം. കുടുംബകഥ പറഞ്ഞ ആദ്യ പകുതിയിൽ നിന്ന് രണ്ടാം പകുതിയിലേക്ക് കടക്കുമ്പോൾ ചിത്രം ത്രില്ലടിപ്പിക്കുന്നുണ്ട്.
ഒരു കുടുംബ കഥ എന്ന നിലയ്ക്ക് ചിത്രം മികച്ച രീതിയിൽ ഒരുക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. നവാഗതനായ അജിത് പൂജപ്പുരയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ സംഭാഷണങ്ങൾ എല്ലാം തന്നെ വളരെ മികച്ചു നിന്നു എന്നു തന്നെ പറയാം. ആദ്യ പകുതിയിൽ വന്ന ഗാനങ്ങൾ എല്ലാം തന്നെ ശരാശരി മാത്രമായിരുന്നു.
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന 'പൊൻമാൻ' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. 2025 ജനുവരി…
This website uses cookies.