[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ഒടിയൻ ആദ്യ പകുതിക്കു ത്രസിപ്പിക്കുന്ന റിപ്പോർട്ട്; ഒടിയൻ ചരിത്രമാകുന്നു എന്ന് പ്രേക്ഷകർ..!

ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ ആകാംഷയോടെയും ആവേശത്തോടെയും കാത്തിരുന്ന ഒടിയൻ എന്ന ബ്രഹ്മാണ്ഡ മോഹൻലാൽ ചിത്രം ഇന്ന് ലോകം മുഴുവൻ റിലീസ് ചെയ്തു കഴിഞ്ഞു. മലയാള സിനിമയിലെ എക്കാലത്തെയും വലിയ റിലീസ് ആയെത്തിയ ഈ ചിത്രം ഇന്ന് വെളുപ്പിന് നാലു മണി മുതൽ കേരളത്തിൽ പ്രദർശനം ആരംഭിച്ചു കഴിഞ്ഞു. വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ആദ്യ പകുതിക്കു ഇപ്പോൾ ത്രസിപ്പിക്കുന്ന റിപ്പോർട്ട് ആണ് ലഭിക്കുന്നത്. മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ശബ്ദത്തിലൂടെ ആരംഭിക്കുന്ന ഈ ചിത്രം മോഹൻലാലിന്റെ ഒടിയൻ മാണിക്യന്റെ ഇൻട്രൊഡക്ഷനോടെ പ്രേക്ഷകരെ ആവേശം കൊള്ളിച്ചു തുടങ്ങുന്നു. നോൺ-ലീനിയർ ആയി ഭൂത കാലവും വർത്തമാന കാലവും ഇടകലർത്തിയാണ് ഈ ചിത്രം കഥ പറയുന്നത്. പഴയ യുവാവായ ഒടിയൻ മാണിക്യൻ ആയും പുതിയ കാലത്തെ മധ്യവയസ്കനായ ഒടിയൻ മാണിക്യൻ ആയും മോഹൻലാൽ പകർന്നാടുന്നത് അത്ഭുതത്തോടെയാണ് പ്രേക്ഷകർ കാണുന്നത്.

വളരെ ആഴമുള്ള ഒരു കഥയാണ് ഒടിയൻ പറയുന്നത് എന്ന സൂചന ആദ്യ പകുതിയിൽ തന്നെ ഒടിയൻ തരുന്നുണ്ട്. വൈകാരികമായി തീവ്രത  പുലർത്തുന്ന ഒരു ചിത്രമായാണ് ഒടിയൻ ഒരുക്കിയിട്ടുള്ളതെന്ന സൂചനയും ആദ്യ പകുതി തരുന്നുണ്ട്. സാങ്കേതികമായി ഏറെ മികച്ചു നിൽക്കുന്ന ഈ ചിത്രത്തിന്റെ ആദ്യ പകുതി കഴിഞ്ഞതോടെ തന്നെ, ചരിത്രം രചിക്കാൻ സാധ്യതയുണ്ട്  എന്ന തരത്തിലുള്ള പ്രതികരണങ്ങൾ ആണ് ലഭിക്കുന്നത്. ഹരികൃഷ്ണൻ തിരക്കഥ ഒരുക്കിയ ചിത്രം നിർമ്മിച്ചത് ആന്റണി പെരുമ്പാവൂർ ആണ്. പ്രകാശ് രാജ്, മഞ്ജു വാര്യർ എന്നിവരുടെ  എൻട്രിക്കും ഗംഭീര പ്രേക്ഷക പ്രതികരണം ആണ് ലഭിക്കുന്നത്. ആദ്യ പകുതിയിലെ മോഹൻലാലിന്റെ പെർഫോമൻസ് തന്നെ പ്രേക്ഷകരുടെ പ്രതീക്ഷകൾക്കും  അപ്പുറമാണ്.

webdesk

Recent Posts

ഷെയ്ൻ നിഗത്തിന്റെ പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ തുടക്കം; സംവിധാനം ഷാം സൂര്യ, നിർമ്മാണം ട്രൂ സ്റ്റോറീസ്

നടൻ ഷെയ്ൻ നിഗം പ്രധാന വേഷത്തിലെത്തുന്ന പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ പരമ്പരാഗത പൂജാ ചടങ്ങുകളോടെ തുടക്കമായി. ട്രൂ സ്റ്റോറീസിന്റെ…

3 days ago

സുരാജ് വെഞ്ഞാറമൂട് നായകനായി ജഗൻ ഷാജി കൈലാസിന്റെ പുതിയ ചിത്രം

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന് ഇന്ന് തുടക്കം. ജഗൻ ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…

3 days ago

സൂര്യയ്ക്ക് പകരം ആദ്യം പരിഗണിച്ചത് ഫഹദ് ഫാസിലിനെ; ‘സീൻ’ പ്ലാൻ ചെയ്തത് ഫഹദ്–നസ്രിയ ചിത്രമായി!

‘സീൻ’ എന്ന ചിത്രം ആദ്യം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കാനായിരുന്നു പദ്ധതിയെന്ന് സംവിധായകൻ ജിത്തു മാധവൻ. ഫഹദ്–നസ്രിയ ജോഡിയെ കേന്ദ്രകഥാപാത്രങ്ങളാക്കിയായിരുന്നു…

1 week ago

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…

2 weeks ago

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…

2 weeks ago

ഫാന്റസിയും കോമഡിയും ത്രില്ലും; ‘ടൈറ്റൻസ്’ വേറിട്ടൊരു സിനിമാനുഭവം

മലയാള സിനിമയിൽ വ്യത്യസ്തമായൊരു ഫാന്റസി കോമഡി ത്രില്ലർ അനുഭവം സമ്മാനിക്കുകയാണ് പ്രിൻസ് ജോയ് സംവിധാനം ചെയ്ത ‘ടൈറ്റൻസ്’. കോമഡിയും ക്രൈമും…

2 weeks ago

This website uses cookies.