ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ ആകാംഷയോടെയും ആവേശത്തോടെയും കാത്തിരുന്ന ഒടിയൻ എന്ന ബ്രഹ്മാണ്ഡ മോഹൻലാൽ ചിത്രം ഇന്ന് ലോകം മുഴുവൻ റിലീസ് ചെയ്തു കഴിഞ്ഞു. മലയാള സിനിമയിലെ എക്കാലത്തെയും വലിയ റിലീസ് ആയെത്തിയ ഈ ചിത്രം ഇന്ന് വെളുപ്പിന് നാലു മണി മുതൽ കേരളത്തിൽ പ്രദർശനം ആരംഭിച്ചു കഴിഞ്ഞു. വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ആദ്യ പകുതിക്കു ഇപ്പോൾ ത്രസിപ്പിക്കുന്ന റിപ്പോർട്ട് ആണ് ലഭിക്കുന്നത്. മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ശബ്ദത്തിലൂടെ ആരംഭിക്കുന്ന ഈ ചിത്രം മോഹൻലാലിന്റെ ഒടിയൻ മാണിക്യന്റെ ഇൻട്രൊഡക്ഷനോടെ പ്രേക്ഷകരെ ആവേശം കൊള്ളിച്ചു തുടങ്ങുന്നു. നോൺ-ലീനിയർ ആയി ഭൂത കാലവും വർത്തമാന കാലവും ഇടകലർത്തിയാണ് ഈ ചിത്രം കഥ പറയുന്നത്. പഴയ യുവാവായ ഒടിയൻ മാണിക്യൻ ആയും പുതിയ കാലത്തെ മധ്യവയസ്കനായ ഒടിയൻ മാണിക്യൻ ആയും മോഹൻലാൽ പകർന്നാടുന്നത് അത്ഭുതത്തോടെയാണ് പ്രേക്ഷകർ കാണുന്നത്.
വളരെ ആഴമുള്ള ഒരു കഥയാണ് ഒടിയൻ പറയുന്നത് എന്ന സൂചന ആദ്യ പകുതിയിൽ തന്നെ ഒടിയൻ തരുന്നുണ്ട്. വൈകാരികമായി തീവ്രത പുലർത്തുന്ന ഒരു ചിത്രമായാണ് ഒടിയൻ ഒരുക്കിയിട്ടുള്ളതെന്ന സൂചനയും ആദ്യ പകുതി തരുന്നുണ്ട്. സാങ്കേതികമായി ഏറെ മികച്ചു നിൽക്കുന്ന ഈ ചിത്രത്തിന്റെ ആദ്യ പകുതി കഴിഞ്ഞതോടെ തന്നെ, ചരിത്രം രചിക്കാൻ സാധ്യതയുണ്ട് എന്ന തരത്തിലുള്ള പ്രതികരണങ്ങൾ ആണ് ലഭിക്കുന്നത്. ഹരികൃഷ്ണൻ തിരക്കഥ ഒരുക്കിയ ചിത്രം നിർമ്മിച്ചത് ആന്റണി പെരുമ്പാവൂർ ആണ്. പ്രകാശ് രാജ്, മഞ്ജു വാര്യർ എന്നിവരുടെ എൻട്രിക്കും ഗംഭീര പ്രേക്ഷക പ്രതികരണം ആണ് ലഭിക്കുന്നത്. ആദ്യ പകുതിയിലെ മോഹൻലാലിന്റെ പെർഫോമൻസ് തന്നെ പ്രേക്ഷകരുടെ പ്രതീക്ഷകൾക്കും അപ്പുറമാണ്.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
This website uses cookies.