ഓണം ലക്ഷ്യമാക്കി റിലീസ് ചെയ്ത മോഹൻലാൽ ചിത്രം വെളിപാടിന്റെ പുസ്തകം UAE യിലും വൻ കളക്ഷനുമായി മുന്നോട്ട്. റീലീസ് ചെയ്ത ബാക്കി മൂന്ന് ചിത്രങ്ങളെ പിൻതള്ളിയാണ് വെളിപാടിന്റെ പുസ്തകത്തിന്റെ കേരളത്തിലെ ആദ്യവാരകളക്ഷൻ. 10 ദിവസം കൊണ്ട് 15 കോടിയോളമാണ് വെളിപാടിന്റെ പുസ്തകം കേരളത്തിൽ കളക്ട് ചെയ്തത്. കഴിഞ്ഞ ആഴ്ചയാണ് UAE യിൽ ചിത്രം റിലീസ് ചെയ്തത്. സമ്മിശ്രപ്രതികരണമാണ് UAE യിലും ചിത്രത്തിന് ലഭിക്കുന്നതെങ്കിലും കളക്ഷന്റെ കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്നത് വെളിപാടിന്റെ പുസ്തകം തന്നെയാണ്. ഈ ഓണക്കാലത്ത് പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് വെളിപാടിന്റെ പുസ്തകം.കാരണം മറ്റൊന്നുമല്ല, ലാൽജോസ് മോഹൻലാൽ കൂട്ടുകെട്ടിലെ ആദ്യസിനിമയാണ് വെളിപാടിന്റെ പുസ്തകം എന്നതാണ്.
ഒരു കോളേജ് അധ്യാപകനായാണ് മോഹൻലാൽ വെളിപാടിന്റെ പുസ്തകത്തിൽ എത്തുന്നത്. പൃഥ്വിരാജ് ചിത്രം ആദം ജോണ്, നിവിൻ പോളി ചിത്രം ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, മമ്മൂട്ടി ചിത്രം പുള്ളിക്കാരൻ സ്റ്റാറാ എന്നീ ചിത്രങ്ങൾക്കൊപ്പമാണ് വെളിപാടിന്റെ പുസ്തകം റീലീസ് ചെയ്തത്. പ്രതീക്ഷകൾ ഏറെയായിരുന്നെങ്കിലും വെളിപാടിന്റെ പുസ്തകത്തിന് നിരൂപണ പ്രശംസ ഏറ്റുവാങ്ങാൻ കഴിഞ്ഞില്ല.
അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയരായ ശരത് കുമാർ, രേഷ്മ രാജൻ എന്നിവർക്ക് പുറമെ സലിംകുമാർ, ജൂഡ് ആന്റണി, അനൂപ് മേനോൻ, സിദ്ദിക്ക്, ചെമ്പൻ വിനോദ് തുടങ്ങിയ വമ്പൻ താരനിര തന്നെ ചിത്രത്തിലുണ്ട്. ബെന്നി പി നായരമ്പലം ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.ഷാൻ റഹ്മാൻ സംഗീതം നിർവഹിച്ച ചിത്രത്തിന്റെ ഛായാഗ്രാഹകൻ വിഷ്ണു ശർമയാണ്.
ഈ ഓണക്കാലത്ത് കുടുംബപ്രേക്ഷകരെയും മോഹലാൽ ആരാധകരെയും ലക്ഷ്യമിട്ട് റിലീസ് ചെയ്ത വെളിപാടിന്റെ പുസ്തകം ആഗസ്റ്റ് 31 നാണ് കേരളത്തിൽ റിലീസ് ചെയ്തത്. സെപ്റ്റംബർ ഏഴിനാണ് UAE യിൽ ചിത്രം റിലീസ് ചെയ്തത്.ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ കലക്ഷന്റെ കാര്യത്തിൽ UAE യിലും മുന്നിട്ട് നിൽക്കുന്ന മലയാളചിത്രം വെളിപാടിന്റെ പുസ്തകം ആണെന്നാണ് ഇപ്പോഴുള്ള വാർത്ത.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.