പ്രശസ്ത സംവിധായകൻ ഒമർ ലുവിനു മാസ്സ് മറുപടിയുമായി മുന്നോട്ടു വന്നിരിക്കുകയാണ് പ്രശസ്ത സംവിധായകൻ അൽഫോൻസ് പുത്രൻ. കഴിഞ്ഞ ദിവസം ഒമർ ലുലു ഇട്ട ഫേസ്ബുക് പോസ്റ്റിലെ ചോദ്യത്തിനാണ് അൽഫോൻസ് പുത്രന്റെ കിടിലൻ മറുപടി വന്നത്. ഒമറിന്റെ പോസ്റ്റിൽ വന്ന അൽഫോൻസ് പുത്രന്റെ കമന്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ്. രജനി, ചിരഞ്ജീവി, അല്ലൂ അർജ്ജുൻ, വിജയ്, ഇപ്പോ ബാഹുബലിയിലൂടെ പ്രഭാസും KGFലൂടെ യാഷും നേടിയ സ്റ്റാർഡം പോലെയോ മലയാളത്തിലെ ഏതെങ്കിലും ഒരു നടന് ഉണ്ടോ. ഒരു പോലെ കേരളത്തിന് അകത്തും പുറത്തും ഓളം ഉണ്ടാക്കാൻ കഴിയുന്ന ഒരു സ്റ്റാർ എന്തു കൊണ്ടാണ് ഇത്ര നാളായിട്ടും മലയാള സിനിമയിൽ വരാത്തത് ?, എന്നായിരുന്നു ഒമർ ല്യൂവിന്റെ ചോദ്യം. അതിനു ഇനിയും സമയം ഉണ്ട് എന്ന് നടൻ ബാബു ആന്റണി മറുപടി നൽകിയപ്പോൾ അൽഫോൻസ് പുത്രൻ വിശദമായി തന്നെയാണ് ആ ചോദ്യത്തിനുത്തരം നൽകിയത്.
അൽഫോൻസ് പുത്രന്റെ മറുപടി ഇപ്രകാരം. ആക്ടിങ്, ഡാൻസ്, ഫൈറ്റ്, സ്റ്റൈൽ, ഡയലോഗ്, ആറ്റിട്യൂട്. ഇത് റൊമ്പ മുഖ്യം ബിഗിലെ. ഈ പറഞ്ഞ ലിസ്റ്റിൽ ആമിർ ഖാൻ, ഷാരൂഖ് ഖാൻ, കമൽ ഹാസൻ എന്താണ് ഇല്ലാത്തതു ഒമറേ. മലയാളത്തിൽ മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ്. എല്ലാവർക്കും ഇത് ഈസി ആയി പറ്റും എന്ന് തോന്നുന്നു. പാൻ ഇന്ത്യ സ്ക്രിപ്റ്റിൽ അവർ അഭിനയിച്ചാൽ നടക്കാവുന്നതേ ഉള്ളു എന്ന് തോന്നുന്നു. ഇപ്പോൾ ഓൺലൈനിൽ എല്ലാവരും സിനിമ കണ്ടു തുടങ്ങിയല്ലോ. ഒരു 100 കോടി ബഡ്ജറ്റിൽ നിർമ്മിച്ച, നല്ല സ്ക്രിപ്റ്റും മേക്കിങ്ങും ഉള്ള പടം വന്നാൽ, സ്റ്റീവൻ സ്പീൽബർഗ് സാർ പോലും ചിലപ്പോൾ അടുത്ത പടം തൊട്ടു ഇവരെ കാസ്റ്റ് ചെയ്യും. വൈകാതെ അതും ചിലപ്പോൾ നടക്കാൻ സാധ്യത ഉണ്ട്. ഏതായാലൂം അൽഫോൻസ് പുത്രന്റെ ഈ മറുപടി സോഷ്യൽ മീഡിയയിൽ വമ്പൻ ഹിറ്റായി കഴിഞ്ഞു എന്ന് തന്നെ പറയാം.
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
This website uses cookies.