തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് എതർക്കും തുനിന്ദവൻ. പാണ്ഡിരാജ് രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം കോവിഡ് പ്രതിസന്ധി കാരണം റിലീസ് നീട്ടി വെച്ച് മുന്നോട്ടു പോവുകയായിരുന്നു. ഇപ്പോഴിതാ, ഈ ചിത്രത്തിന്റെ റിലീസ് തീയതി ഒഫീഷ്യൽ ആയിത്തന്നെ പുറത്തു വിട്ടിരിക്കുകയാണ് നിർമ്മാതാക്കൾ. മാർച്ച് പത്തിന് ആണ് ഈ ചിത്രം ആഗോള റിലീസ് ആയി എത്താൻ പോകുന്നത് എന്ന് നിർമ്മാതാക്കളായ സൺ പിക്‌ചേഴ്‌സ് അറിയിച്ചു. രണ്ട് വർഷത്തിന് ശേഷം തിയറ്ററുകളിൽ റിലീസ് ചെയ്യുന്ന സൂര്യയുടെ ആദ്യ ചിത്രമാണ് എതർക്കും തുനിന്ദവൻ എന്ന പ്രത്യേകതയും ഉണ്ട്. 2019 ലെ ആക്ഷൻ ഡ്രാമ കാപ്പാൻ ആയിരുന്നു തിയേറ്ററിൽ റിലീസ് ചെയ്ത അവസാന ചിത്രം. അന്തരിച്ചു പോയ കെ വി ആനന്ദ് ആയിരുന്നു ഈ ചിത്രം ഒരുക്കിയത്.
ഇതിനു ശേഷം വന്ന സൂര്യയുടെ ബിഗ് ബജറ്റ് ബയോപിക് ഡ്രാമയായ സൂരറൈ പൊട്ര്, അതിനു ശേഷം വന്ന സോഷ്യൽ കോർട്ട് റൂം ഡ്രാമ ആയ ജയ് ഭീം എന്നിവ ആമസോൺ പ്രൈം റിലീസ് ആയാണ് എത്തിയത്. ഇത് രണ്ടും ആഗോള തലത്തിൽ വരെ ശ്രദ്ധ നേടി ബ്ലോക്ക്ബസ്റ്റർ ഹിറ്റായി മാറിയ ചിത്രങ്ങൾ ആണ്. സൂര്യയ്‌ക്കൊപ്പം പ്രിയങ്ക അരുൾ മോഹൻ, സത്യരാജ്, വിനയ് റായ്, രാജകിരൺ, ശരണ്യ പൊൻവണ്ണൻ, സൂരി, സിബി ഭുവനേ ചന്ദ്രൻ, ദേവദർശിനി, എം എസ് ഭാസ്കർ, ജയപ്രകാശ്, ഇലവരശ്, എന്നിവരും അഭിനയിക്കുന്ന എതർക്കും തുനിന്ദവൻ ഒരു പക്കാ മാസ്സ് എന്റെർറ്റൈനെർ ആയാണ് ഒരുക്കിയിരിക്കുന്നത്. ഇതിനോടകം പുറത്തു വന്ന ഇതിലെ ഗാനങ്ങൾ സൂപ്പർ ഹിറ്റാണ്. ഡി ഇമ്മാൻ ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കിയത്. റൂബൻ എഡിറ്റ് ചെയ്ത ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് ആർ രത്‌നവേലു ആണ്.
ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത, ഷെയിൻ നിഗത്തിൻ്റെ ഇരുപത്തിയഞ്ചാമത് ചിത്രമായ 'ബൾട്ടി' നിറഞ്ഞ സദ്ദസുകളിൽ പ്രദർശനം തുടരുകയാണ്. സൈലൻ്റായി വന്ന്…
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.…
സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ്…
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത്…
മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്' എന്ന റൊമാൻ്റിക്…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
This website uses cookies.