മലയാളത്തിലെ പ്രശസ്ത ബാലതാരം ആയ എസ്തർ അനിൽ ഇപ്പോൾ നായികാ വേഷത്തിലും മലയാളത്തിൽ തിളങ്ങാൻ ഒരുങ്ങുകയാണ്. മോഹൻലാലിന്റെ മകൾ ആയി ദൃശ്യം എന്ന ചരിത്ര വിജയം നേടിയ ജീത്തു ജോസഫ് ചിത്രത്തിൽ അഭിനയിച്ചതോടെ ആണ് എസ്തർ അനിൽ മലയാള സിനിമാ പ്രേമികൾക്ക് ഇടയിൽ പോപ്പുലർ ആയതു. അതിനു ശേഷം അന്യ ഭാഷയിൽ വരെ ദൃശ്യത്തിന്റെ റീമേക്കിൽ അഭിനയിക്കാൻ ഉള്ള അവസരം ഈ നടിക്ക് കിട്ടി. ഷാജി എൻ കരുൺ സംവിധാനം ചെയ്ത ഓള് എന്ന ചിത്രത്തിലൂടെ നായികാ വേഷത്തിലും അരങ്ങേറ്റം കുറിച്ച എസ്തർ അനിലിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുക്കുകയാണ്. സാരിയിൽ ഉള്ള ഈ നടിയുടെ ചിത്രങ്ങൾ ആണ് വൈറൽ ആവുന്നത്.
മഞ്ഞ സാരിയുടുത്തു സുന്ദരിയായി നിൽക്കുന്ന എസ്തറിന്റെ പുതിയ ചിത്രങ്ങൾ ആരാധകരേയും സിനിമാ പ്രേമികളെയും ഒരേപോലെ ആകർഷിക്കുന്നു. ഈ നടിയുടെ പുത്തൻ മേക് ഓവർ ഇരുകയ്യും നീട്ടിയാണ് സോഷ്യൽ മീഡിയ സ്വീകരിച്ചിരിക്കുന്നത്.
മിന്മിനി എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിൽ നായികയായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്ന എസ്തർ അനിൽ ജോഹർ എന്ന് പേരുള്ള ഒരു തെലുങ്കു ചിത്രത്തിലും നായികാ വേഷം ചെയ്യുകയാണ്. സൗത്ത് ഇന്ത്യൻ സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഈ കലാകാരി.
മലയാളത്തിലെ എസ്തർ അനിലിന്റെ അടുത്ത റിലീസ് സന്തോഷ് ശിവൻ ഒരുക്കിയ ജാക്ക് ആൻഡ് ജിൽ ആണ്. മഞ്ജു വാര്യർ- കാളിദാസ് ജയറാം ടീം ഒരുമിച്ചു അഭിനയിച്ച ചിത്രമാണ് ഇത്. ഈ ചിത്രത്തിലെ പ്രധാന വില്ലൻ കഥാപാത്രത്തിന്റെ മകൾ ആയാണ് എസ്തർ അനിൽ അഭിനയിച്ചിരിക്കുന്നത് എന്നാണ് സൂചന.
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന്‍ ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന്‍ ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
This website uses cookies.