ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും വലിയ ചിത്രമായ എന്തിരൻ 2 നാളെ ലോകം മുഴുവൻ പതിനായിരത്തോളം സ്‌ക്രീനുകളിൽ റിലീസ് ചെയ്യുകയാണ്. കേരളത്തിൽ ഈ ചിത്രം വിതരണം ചെയ്യുന്നത് മുളകുപാടം ഫിലിമ്സിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം ആണ്. ഏകദേശം പതിനഞ്ചു കോടി രൂപയോളം രൂപ മുടക്കിയാണ് അദ്ദേഹം ഈ ചിത്രം ഇവിടെ വിതരണം ചെയ്യാനുള്ള അവകാശം സ്വന്തമാക്കിയത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ തിയേറ്റർ ലിസ്റ്റ് എത്തിക്കഴിഞ്ഞു. കേരളക്കരയിലെ എക്കാലത്തെയും വലിയ റിലീസ് ആയാണ് ഈ ബ്രഹ്മാണ്ഡ ചിത്രം എത്തിയിരിക്കുന്നത്. ഏകദേശം 450 നു മുകളിൽ സ്‌ക്രീനുകളിൽ ആണ് എന്തിരൻ 2 കേരളത്തിൽ റിലീസ് ചെയ്യുന്നത്. വെളുപ്പിന് നാല് മണി മുതൽ ഈ ചിത്രത്തിന്റെ ഷോകൾ ആരംഭിക്കും.
മികച്ച അഡ്വാൻസ് ബുക്കിംഗ് ലഭിച്ച ഈ ചിത്രം കേരളത്തിൽ ഓപ്പണിങ് ഡേ റെക്കോർഡ് നേടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ശങ്കർ സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചത് ശങ്കറും ജയമോഹനും ചേർന്നാണ്. സൂപ്പർ സ്റ്റാർ രജനികാന്തും ബോളിവുഡ് സൂപ്പർ സ്റ്റാർ അക്ഷയ് കുമാറും അഭിനയിക്കുന്ന ഈ ചിത്രത്തിൽ നായിക ആമി ജാക്സൺ ആണ്. ഏകദേശം 550 കോടി രൂപയ്ക്കു മുകളിൽ പണം ചെലവഴിച്ചു ലൈക്ക പ്രൊഡക്ഷൻസ് ആണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ആയി റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിൽ അക്ഷയ് കുമാർ വില്ലൻ വേഷത്തിൽ ആണ് എത്തുന്നത്. ഹോളിവുഡ് സാങ്കേതിക വിദഗ്‌ധർ അണിയറയിൽ പ്രവർത്തിച്ച ഈ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് എ ആർ റഹ്മാനും ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് നീരവ് ഷായും ആണ്. പൂർണ്ണമായും ഐ മാക്സ് ത്രീഡി ടെക്‌നോളജി ഉപയോഗിച്ചാണ് ഈ ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്.
ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ട് മലയാള സിനിമ ചരിത്രത്തിൽ തന്നെ പുതിയ ഒരു തുടക്കം കുറിക്കുകയാണ്…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും ബ്ലോക്ക്ബസ്റ്റർ. 2 ദിനം കൊണ്ട് 1.8 കോടി രൂപയാണ് ചിത്രം നേടിയ ആഗോള…
സൂപ്പർഹിറ്റ് ചിത്രം 'പാച്ചുവും അത്ഭുതവിളക്കും' നു ശേഷം അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി സിനിമ 'സർവം…
24 വർഷങ്ങൾക്ക് ശേഷം റീ റിലീസ് ചെയ്ത മോഹൻലാൽ ബ്ലോക്ക്ബസ്റ്റർ " രാവണപ്രഭു" റീ റിലീസിലും റെക്കോർഡുകൾ കടപുഴക്കുന്നു. മലയാള…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും തരംഗമാകുന്നു. 2001 ൽ റിലീസ് ചെയ്ത് ആ വർഷത്തെ മലയാളത്തിലെ ഇയർ ടോപ്പർ…
This website uses cookies.