ഇന്ന് സ്കൂള്-കോളേജുകളില് ഏറെ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ഗാനമാണ് വെളിപാടിന്റെ പുസ്തകത്തിലെ “എന്റമ്മേടെ ജിമിക്കി കമ്മല്”. ഷാന് റഹ്മാന്റെ മനോഹര സംഗീതത്തില് വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയുമാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
യൂടൂബില് ഗാനം റിലീസ് ചെയ്ത ദിനം മുതല് യൂടുബ് ട്രെന്റിങ്ങില് ഒന്നാം സ്ഥാനത്ത് തന്നെ നിലനില്ക്കുകയാണ് ഈ ഗാനം. 11 ലക്ഷത്തില് അധികം ആളുകളാണ് ഇതുവരെ ഈ ഗാനം കണ്ടത്.
മോഹന്ലാലിനെ നായകനാക്കി ആദ്യമായ് ലാല് ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വെളിപാടിന്റെ പുസ്തകം. അത് കൊണ്ട് തന്നെ പ്രേക്ഷകര്ക്ക് സിനിമയിലുള്ള പ്രതീക്ഷകള് ഏറെയാണ്.
അങ്കമാലി ഡയറീസിലെ അപ്പാനി രവി എന്ന കഥാപാത്രം ചെയ്ത ശരത് കുമാര്, ആനന്ദം ഫെയിം അരുണ് കുര്യന്, രേഷ്മ രാജന്, സലീം കുമാര് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്.
ഗാനത്തെ ആവേശത്തോടെ സ്വീകരിച്ച ആരാധകര്ക്ക് നന്ദി പറഞ്ഞു കൊണ്ട് മോഹന്ലാലും രംഗത്ത് എത്തിയിരുന്നു.
ആശീര്വാദ് സിനിമാസിന്റെ ബാനറില് ആന്റണി പെരുമ്പാവൂര് നിര്മ്മിക്കുന്ന ചിത്രം ഓണം റിലീസായി തിയേറ്ററുകളില് എത്തും.
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള'യുടെ ആകാംക്ഷ നിറയ്ക്കുന്നതും രസകരവുമായ ട്രെയിലർ പുറത്ത്. ഒരു വളയെ ചുറ്റിപറ്റി…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' യുടെ തമിഴ്നാട് വിതരണ അവകാശം സ്വന്തമാക്കി എ ജി എസ്…
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
This website uses cookies.