ഇന്ന് മലയാള സിനിമാ പ്രേമികളും മോഹൻലാൽ ആരാധകരും ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രമാണ് അദ്ദേഹത്തെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യാൻ പോകുന്ന മൂന്നാമത്തെ ചിത്രമായ എമ്പുരാൻ. അടുത്ത വർഷം ആദ്യം ഷൂട്ടിംഗ് ആരംഭിക്കാൻ പോകുന്ന ഈ ചിത്രത്തിന്റെ പ്രീ- പ്രൊഡക്ഷൻ ജോലികളാണ് ഇപ്പോൾ നടക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ഈ ചിത്രം രചിക്കുന്നത് മുരളി ഗോപിയാണ്. പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരംഭമായ മോഹൻലാൽ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. മൂന്നു ഭാഗങ്ങളാണ് ലൂസിഫർ സീരീസിൽ ഉള്ളതെന്നും, എമ്പുരാൻ കഴിഞ്ഞു ഒരു ഭാഗം കൂടെ ഉണ്ടാവുമെന്നും അവർ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ച് കൂടുതൽ സംസാരിക്കുകയാണ് മോഹൻലാൽ.
കഴിഞ്ഞ ദിവസം ദുബായിൽ വെച്ച് ഗൾഫ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്. എമ്പുരാൻ വൈകാതെ ആരംഭിക്കുമെന്നും അതിൽ താൻ ഏറെ ആവേശവാനാണെന്നും മോഹൻലാൽ പറയുന്നു. ഒരു മലയാള ചിത്രം മാത്രമായല്ല എമ്പുരാൻ ഒരുക്കുന്നതെന്നും, അത്ര വലിയ രീതിയിൽ ഒരു ഇന്ത്യൻ ചിത്രമായാണ് ഇതൊരുക്കാൻ പോകുന്നതെന്നും മോഹൻലാൽ വെളിപ്പെടുത്തി. ലൂസിഫറിന്റെ രണ്ടാം ഭാഗം എന്ന് പറയാമെങ്കിലും, ശരിയായ അർത്ഥത്തിൽ ഇതൊരു രണ്ടാം ഭാഗമല്ല എന്നും അദ്ദേഹം വിശദീകരിച്ചു. എമ്പുരാൻ, താൻ സംവിധാനം ചെയ്യുന്ന ബറോസ്, ജീത്തു ജോസഫ് ചിത്രം റാം, ദൃശ്യം 3, താൻ ഉടനെ കരാറൊപ്പിടാൻ പോകുന്ന ഋഷഭ എന്ന ബഹുഭാഷാ ചിത്രണമെന്നിവ പാൻ ഇന്ത്യൻ തലത്തിൽ മാർക്കറ്റ് ചെയ്യുന്ന നിലയിലാണ് ഒരുക്കാൻ പോകുന്നതെന്നും മോഹൻലാൽ അറിയിച്ചു.
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
This website uses cookies.