കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തുന്ന എമ്പുരാൻ ഇന്ന് മലയാള സിനിമയിലെ ഏറ്റവും ഹൈപ്പുള്ള, ഏറ്റവും കൂടുതൽ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് എന്ന് നിസംശയം പറയാൻ സാധിക്കും. ലൂസിഫർ എന്ന മെഗാ ബ്ലോക്ക്ബസ്റ്ററിനും, ബ്രോ ഡാഡി എന്ന ഒടിടി പാൻ ഇന്ത്യ ഹിറ്റിനും ശേഷം മോഹൻലാൽ- പൃഥ്വിരാജ് ടീം ഒന്നിക്കുന്ന ചിത്രമാണ് എമ്പുരാൻ. ലൂസിഫർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ആണ് ഈ ചിത്രം. മൂന്നു ഭാഗങ്ങൾ ആയി വരുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് മുരളി ഗോപിയും ഈ ചിത്രം നിർമ്മിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും ആണ്. ഇപ്പോഴിതാ ഈ ചിത്രം എപ്പോൾ എത്തുമെന്നതിനു ഒരു സൂചന നൽകിയിരിക്കുകയാണ് രചയിതാവായ മുരളി ഗോപി. ലൂസിഫറിന്റെ മൂന്നാം വർഷം ആഘോഷിച്ച ഇന്നലെയാണ്, എമ്പുരാൻ 2023 റിലീസ് ആയിരിക്കുമെന്നുള്ള സൂചന അദ്ദേഹം തന്നത്.
അതുപോലെ സ്ഥിതീകരിക്കാത്ത മറ്റു ചില വിവരങ്ങൾ കൂടി ഇപ്പോൾ പുറത്തു വരുന്നുണ്ട്. എമ്പുരാൻ ഷൂട്ട് ചെയ്യുന്നതിന് ഒപ്പം തന്നെ, ഈ സീരിസിലെ മൂന്നാം ഭാഗവും ഷൂട്ട് ചെയ്യുമെന്നും, അടുത്ത വർഷം എമ്പുരാൻ റിലീസ് ചെയ്തതിനു ശേഷം 2024 ഇൽ ലൂസിഫർ മൂന്നാം ഭാഗം പുറത്തിറക്കുമെന്നുമുള്ള റിപ്പോർട്ടുകളാണ് വരുന്നത്. രണ്ടു ഭാഗങ്ങൾ ഒരുമിച്ചു ഷൂട്ട് ചെയ്യുന്നത് കൊണ്ട് തന്നെ മെഗാ ബഡ്ജറ്റിൽ ഒരുക്കുന്ന ഈ സീരിസിൽ ആശീർവാദ് സിനിമാസുമായി സഹകരിക്കാൻ ബോളിവുഡിലെ വമ്പൻ നിർമ്മാണ കമ്പനിയായ ധർമ്മ പ്രൊഡക്ഷൻസ് എത്തിയേക്കുമെന്നുള്ള വാർത്തകളും പുറത്തു വരുന്നുണ്ട്. പ്രശസ്ത ബോളിവുഡ് താരം ആയിരിക്കും ഇതിൽ മോഹൻലാലിന്റെ വില്ലൻ ആയി വരുന്നത് എന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഏതായാലും ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ഒരുപാട് വൈകാതെ പുറത്തു വിടുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകർ.
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
This website uses cookies.