മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രവുമായി എത്താനൊരുങ്ങുകയാണ് കംപ്ലീറ്റ് ആക്ടർ മോഹൻലാലും പൃഥ്വിരാജ് സുകുമാരനും. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യാൻ പോകുന്ന മൂന്നാമത്തെ ചിത്രമായ എംപുരാൻ അടുത്ത മാസം അവസാനത്തോടെ ആരംഭിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോൾ ആ വാർത്ത ശരിവെച്ചിരിക്കുകയാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്ന മറ്റ് താരങ്ങൾ. മഹാവിജയം നേടിയ ലൂസിഫർ എന്ന മോഹൻലാൽ- പൃഥ്വിരാജ് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് എംപുരാൻ. ഇതിൽ നിർണ്ണായക വേഷങ്ങൾ ചെയ്ത ഇന്ദ്രജിത് സുകുമാരൻ, നൈല ഉഷ എന്നിവരാണ് എംപുരാൻ ഉടനെ തുടങ്ങുമെന്നും അതിനായി തങ്ങളുടെ ഡേറ്റുകൾ ബ്ലോക്ക് ചെയ്തെന്നും ഒരു മാധ്യമ അഭിമുഖത്തിൽ വ്യക്തമാക്കിയത്.
മാത്രമല്ല, മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമായിരിക്കും എംപുരാൻ എന്നും അവർ വെളിപ്പെടുത്തി. ലൊക്കേഷനുകൾ കൊണ്ടും, കാൻവാസ് കൊണ്ടും, നിർമ്മാണ ചിലവ് കൊണ്ടും, താരനിര കൊണ്ടുമെല്ലാം മലയാള സിനിമ ഇന്നോളം കാണാത്ത രീതിയിലാണ് ഈ ചിത്രം ഒരുക്കാൻ പോകുന്നതെന്നും അവർ പറഞ്ഞു. മുരളി ഗോപി തിരക്കഥ രചിച്ച ഈ ചിത്രം നിർമ്മിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്. ഇതിൽ ജോലി ചെയ്യാൻ പോകുന്ന മറ്റ് താരങ്ങൾ, സാങ്കേതിക പ്രവർത്തകർ എന്നിവരുടെ വിവരങ്ങൾ വൈകാതെ തന്നെ പുറത്ത് വിടും. ആറ് രാജ്യങ്ങളിലായി ഒരുക്കാൻ പോകുന്ന ഈ ചിത്രം കൂടാതെ ലൂസിഫറിന് ഒരു മൂന്നാം ഭാഗം കൂടിയുണ്ടെന്നും അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചിട്ടുണ്ട്.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
This website uses cookies.