ഇന്ന് മലയാള സിനിമാ പ്രേമികൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രമേതെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളൂ. അത് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായെത്തുന്ന എംപുരാൻ ആണ്. മലയാളത്തിൽ നിന്ന് നൂറു കോടി ക്ലബ്ബിലെത്തിയ രണ്ടാമത്തെ മാത്രം ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എംപുരാൻ. യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യാൻ പോകുന്ന ഈ ചിത്രം രചിക്കുന്നത് മുരളി ഗോപിയും നിർമ്മിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരുമാണ്. ഇപ്പോഴിതാ ഇതിന്റെ ഫൈനൽ തിരക്കഥ പൂർത്തിയായെന്നും ചിത്രം ആരംഭിക്കാൻ തയ്യാറായെന്നും പ്രഖ്യാപിച്ചിരിക്കുകയാണ് മുരളി ഗോപി. അതിന് ഇൻസ്റ്റഗ്രാമിൽ മറുപടിയുമായി വന്നിരിക്കുകയാണ് പൃഥ്വിരാജ് സുകുമാരൻ. എല്ലാം തകിടം മറിയുമ്പോൾ, അന്ധകാരം വ്യാപിക്കുമ്പോൾ, എല്ലാം നേരെയാക്കാൻ അവൻ വരും, ചെകുത്താന്റെ നിയമവുമായി എന്നാണ് പൃഥ്വിരാജ് കുറിച്ചിരിക്കുന്നത്.
മോഹൻലാൽ നായകനായി എത്തുന്ന ഈ ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരനും ഒരു നിർണ്ണായക വേഷം ചെയ്യുന്നുണ്ട്. അടുത്ത വർഷം ആദ്യമാണ് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക. അടുത്ത വർഷം തന്നെ ഈ ചിത്രം റിലീസിനുമെത്തും. എംപുരാൻ കൂടാതെ ഒരു മൂന്നാം ഭാഗം കൂടി ലൂസിഫറിന് ഉണ്ടാകുമെന്നും പൃഥ്വിരാജ്- മുരളി ഗോപി ടീം പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യ ഭാഗത്തേക്കാൾ വലിയ താരനിരയും ബഡ്ജറ്റുമാണ് ഈ രണ്ടാം ഭാഗത്തിന് ഉണ്ടാവുക എന്നാണ് വാർത്തകൾ വരുന്നത്. അടുത്ത ജനുവരിക്കു മുൻപ് നടനെന്ന നിലയിലുള്ള തന്റെ മൂന്നോ നാലോ ചിത്രങ്ങൾ തീർക്കാനുള്ള ഒരുക്കത്തിലാണ് പൃഥ്വിരാജ്. അതിനു ശേഷമാണ് അദ്ദേഹം എംപുരാൻ ആരംഭിക്കുക. പൃഥ്വിരാജ് സംവിധാനം ചെയ്ത ആദ്യ ചിത്രമായിരുന്നു ലൂസിഫർ. അദ്ദേഹം രണ്ടാമത് സംവിധാനം ചെയ്ത ബ്രോ ഡാഡി എന്ന ചിത്രത്തിലും മോഹൻലാൽ തന്നെയായിരുന്നു നായകൻ.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.