മലയാളത്തിലെ മെഗാ ബ്ലോക്ക്ബസ്റ്റർ ആയ മോഹൻലാൽ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ എത്തുന്നതിനായ് കാത്തിരിക്കുകയാണ് ഇപ്പോൾ മലയാള സിനിമ പ്രേമികൾ. പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചത് മുരളി ഗോപിയും നിർമ്മിച്ചത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും ആണ്. ഇതിന്റെ രണ്ടാം ഭാഗം ഈ വർഷം പുറത്തു വരേണ്ടത് ആണെങ്കിലും കോവിഡ് സാഹചര്യത്തിൽ ചിത്രത്തിന്റെ ഷൂട്ട് നടക്കാതെ പോവുകയായിരുന്നു. ഇപ്പോഴിതാ, ദി ക്യൂ ചാനലിന് നൽകിയ അഭിമുഖത്തിൽ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് സംബന്ധിച്ച വിവരങ്ങൾ പങ്കു വെക്കുകയാണ് പൃഥ്വിരാജ്. ചിത്രത്തിന്റെ ആദ്യ ഷോട്ട് മുതൽ തന്റെ മനസ്സിൽ ഉണ്ടെന്നും തിരക്കഥ പൂർത്തിയായി എന്നും പൃഥ്വിരാജ് പറഞ്ഞു. അതിന്റെ ആദ്യ ഡ്രാഫ്റ്റ് വായിച്ചു കേട്ടു എന്നും, ആട് ജീവിതം എന്ന ചിത്രം ജോർദാനിൽ ഷൂട്ട് ചെയ്യുമ്പോൾ മുരളി ഗോപി അങ്ങോട്ട് രണ്ടാം ഡ്രാഫ്റ്റുമായി വരുമെന്നും പൃഥ്വിരാജ് പറയുന്നു.
ആട് ജീവിതം തീർന്നു നാട്ടിൽ എത്തുമ്പോഴേക്കും എമ്പുരാൻ എന്ന ചിത്രത്തിന്റെ ഷൂട്ട് എങ്ങനെ സെറ്റ് ചെയ്യണം എന്ന് ഒരു മുഴുവൻ രൂപം തന്റെ മനസ്സിൽ എത്തുമെന്നും പൃഥ്വിരാജ് വെളിപ്പെടുത്തി. വിദേശ രാജ്യങ്ങളിൽ അടക്കം ഷൂട്ട് ഉള്ള ഈ ചിത്രം അടുത്ത വർഷം ആദ്യം ഷൂട്ട് തുടങ്ങാൻ ആണ് പ്ലാൻ എന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു. ആട് ജീവിതം കഴിഞ്ഞു എത്തുന്ന താൻ കാപ്പ, വിലായത് ബുദ്ധ എന്നിവ തീർക്കുമെന്നും, അതിനു ശേഷം എമ്പുരാൻ ആരംഭിക്കുമെന്നും അദ്ദേഹം പറയുന്നു. മൂന്നു ഭാഗങ്ങൾ ഉള്ള സീരിസ് ആണ് ലൂസിഫർ എന്ന ചിത്രം. എമ്പുരാൻ കഴിഞ്ഞു മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുകെട്ടിൽ ലൂസിഫർ മൂന്നാം ഭാഗം കൂടി ഒരുപാട് വൈകാതെ സംഭവിക്കും.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.