[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

വിവാദങ്ങൾക്കിടയിലും എമ്പുരാന്റെ ബോക്സ് ഓഫീസ് താണ്ഡവം

ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും മലയാള സിനിമയിലെ സർവകാല ഹിറ്റിലേക്ക് കുതിക്കുകയാണ് മോഹൻലാൽ നായകനായ എമ്പുരാൻ. പൃഥ്വിരാജ് സുകുമാരൻ ഒരുക്കിയ ഈ മാസ്സ് ആക്ഷൻ പൊളിറ്റിക്കൽ ത്രില്ലർ ചിത്രം കേരളത്തിലെ സാധാരണ പ്രേക്ഷകർ ഹൃദയം കൊണ്ട് സ്വീകരിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഇതിനോടകം 175 കോടി ആഗോള ഗ്രോസ് പിന്നിട്ട എമ്പുരാന് മുന്നിൽ ഇനി ബാക്കിയുള്ളത് 241 കോടി ആഗോള ഗ്രോസ് നേടിയ മഞ്ഞുമ്മൽ ബോയ്സ് എന്ന മലയാള ചിത്രം മാത്രമാണ്.

അഞ്ചാം ദിനം തന്നെ കേരളത്തിൽ നിന്ന് മാത്രം 50 കോടി ഗ്രോസ് മറികടക്കുമെന്നു ഉറപ്പായ ചിത്രത്തിന്റെ വിദേശ ഗ്രോസ് മാത്രം 100 കോടിയാണ് നാലാം ദിനം പിന്നിട്ടത്. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും ഗംഭീര പ്രകടനം നടത്തുന്ന ചിത്രം, അവിടെ നിന്ന് 30 കോടി ഗ്രോസിലേക്കാണ് കുതിക്കുന്നത്. ഇതിനോടകം തന്നെ ആദ്യ ദിന ഗ്രോസ്, ആദ്യ വീക്കെൻഡ് ഗ്രോസ്, ഓവർസീസ് ഗ്രോസ് എന്നിവയിൽ ഓൾ ടൈം റെക്കോർഡ് സൃഷ്‌ടിച്ച ചിത്രം, യുകെ, അമേരിക്ക, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, യൂറോപ്പ് എന്നിവിടങ്ങളിൽ മലയാളത്തിന്റെ ഏറ്റവും വലിയ ഹിറ്റായി മാറിക്കഴിഞ്ഞു.

അമേരിക്കയിൽ നിന്ന് ആദ്യമായി 2 മില്യൺ ഗ്രോസ് നേടിയ മലയാള ചിത്രമായ എമ്പുരാൻ, ബ്രിട്ടനിൽ നിന്നും ഓസ്‌ട്രേലിയയിൽ നിന്നു ആദ്യമായി 1 മില്യൺ ഗ്രോസ് നേടുന്ന ചിത്രവുമായി. ഇതിനെല്ലാം വെറും 4 ദിനമാണ് ചിത്രത്തിന് വേണ്ടി വന്നതെന്നാണ് ഏറ്റവും ആശ്ചര്യ ജനകമായ കാര്യം.

ഗൾഫിലും മലയാളത്തിലെ ഓൾ ടൈം റേക്കോഡ് ഗ്രോസിലേക്കാണ് ചിത്രം കുതിക്കുന്നത്. ആദ്യ നാല് ദിനം കൊണ്ട് ചിത്രം നേടിയ ഗൾഫ് ഗ്രോസ് മാത്രം 50 കോടിക്ക് മുകളിലാണ്. മലയാളത്തിലെ ഏറ്റവും വേഗത്തിൽ 200 കോടി ക്ലബിലെത്തുന്ന ചിത്രമെന്ന ബഹുമതിയും എമ്പുരാൻ അഞ്ചാം ദിനമോ ആറാം ദിനമോ സ്വന്തമാക്കുമെന്നു ഉറപ്പായിക്കഴിഞ്ഞു. റിലീസ് ചെയ്ത് ആദ്യ നാല് ദിനം കൊണ്ട് തന്നെ 1700 ൽ കൂടുതൽ എക്സ്ട്രാ ലേറ്റ് നൈറ്റ് ഷോകളാണ് ചിത്രം കേരളത്തിൽ മാത്രം കളിച്ചത്.

ചിത്രത്തിന്റെ അഞ്ചാം ദിനത്തിലെ കേരളാ അഡ്വാൻസ് ബുക്കിംഗ് മാത്രം 8 കോടിയോളമാണ് എന്നതാണ് ഏറ്റവും അത്ഭുതകരമായ കാര്യം. എണ്ണിയാൽ ഒടുങ്ങാത്ത ചെറുതും വലുതുമായ ഒട്ടേറെ റെക്കോർഡുകളാണ് വെറും നാലുദിവസം കൊണ്ട് ഈ ചിത്രം സൃഷ്ടിച്ചത്. ഇരുപതാം നൂറ്റാണ്ടും ചിത്രവും കിലുക്കവും മണിച്ചിത്രത്താഴും ചന്ദ്രലേഖയും ആറാം തമ്പുരാനും നരസിംഹവും ദൃശ്യവും പുലി മുരുകനും ലൂസിഫറും പോലെ ഒരിക്കൽ കൂടി ഒരു മോഹൻലാൽ ചിത്രം മലയാള സിനിമയുടെ മാർക്കറ്റ് സമവാക്യങ്ങളും റെക്കോർഡ് പുസ്തകങ്ങളും ഡബിൾ മാർജിനിൽ തിരുത്തിയെഴുതുന്ന കാഴ്ചയാണ് എമ്പുരാനും സമ്മാനിക്കുന്നത്.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 hours ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 day ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

3 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.